വി​ദ്യാ​ര്‍​ഥി​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ ​കു​റ്റ​ത്തി​ന് കേ​സ്
Wednesday, February 20, 2019 1:59 AM IST
കാ​സ​ര്‍​ഗോ​ഡ്: പു​ല്‍​വാ​മ​യി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രെ അ​പ​മാ​നി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​രി​യ കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല ര​ണ്ടാം​വ​ര്‍​ഷ എം​എ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് വി​ദ്യാ​ര്‍​ഥി​യും ആ​ന്ധ്രാ സ്വ​ദേ​ശി​യു​മാ​യ അ​വ്‌​ലാ രാ​മു​വി​നെ​തി​രെ​യാ​ണ് ബേ​ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. ആ​രാ​ണ് ര​ക്ത​സാ​ക്ഷി, ഇ​വ​നാ​ണോ ആ 42 ​ആ​ണോ? പു​ല്‍​വാ​മ 42 ഓ​ര്‍ വ​ണ്‍, ജ​ന​ങ്ങ​ളു​ടെ കൂ​ടെ നി​ല്‍​ക്കു​ക എ​ന്നി​ങ്ങ​നെ ഇം​ഗ്ലീ​ഷി​ലാ​ണ് രാ​മു​വി​ന്‍റെ പോ​സ്റ്റ്. കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​യെ സ​ര്‍​വ​ക​ലാ​ശാ​ല പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്.