തേ​നീ​ച്ചക്കു​ത്തേ​റ്റ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം അ​ഞ്ചു​പേ​ർ ആ​ശു​പ​ത്രി​യി​ൽ
Wednesday, February 20, 2019 1:59 AM IST
പേ​രാ​വൂ​ർ: പെ​രു​ന്തോ​ടി അ​ത്തൂ​രി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം അ​ഞ്ചു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ കാ​ഞ്ഞി​രം​ചോ​ല​യി​ൽ റൂ​ബി​ന (28), സി​നാ​ൻ (എ​ട്ട്) , ഹ​സീ​ന (35 ), ത​യ്യി​ൽ റെ​സ്മി​ൽ (22), ത​യ്യി​ൽ ഷ​മാ​സ് (ആ​റ്) എ​ന്നി​വ​ർ​ക്കാ​ണ് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ പേ​രാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​വി​ലെ മ​ദ്ര​സ​യി​ൽ പോ​യ കു​ട്ടി​ക​ൾ​ക്കാ​ണ് ആ​ദ്യം തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്. ഇ​വ​രു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​രാ​ണ് പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​ർ.​വേ​ന​ൽ ക​ടു​ത്ത​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ തേ​നീ​ച്ച കു​ത്തേ​ൽ​ക്കു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്.