ഡെ​ന്നി കാ​വാ​ലം ചെറുപുഴ പഞ്ചായത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
Wednesday, February 20, 2019 2:00 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​ലെ ഡെ​ന്നി കാ​വാ​ലം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​ന്നി​ക്ക് 10 വോ​ട്ടും എ​തി​ർ സ്ഥാ​നാ​ർ​ത്ഥി സി​പി​എ​മ്മി​ലെ പി. ​രാ​മ​ച​ന്ദ്ര​ന് ഏ​ഴ് വോ​ട്ടും ല​ഭി​ച്ചു. ഒ​രു വോ​ട്ട് അ​സാ​ധു​വാ​യി.
19 അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഹാ​ജ​രാ​യി​ല്ല. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ടി.​ആ​ർ. സു​രേ​ഷാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യി റോ​സി​ലി ആ​ടി​മാ​ക്ക​ല്‍ (വി​ക​സ​ന കാ​ര്യം),ബി​ന്ദു ബി​ജു(​ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
പു​തി​യ വൈ​സ് പ്ര​സി​ഡ​ന്‍റി​ന് ആ​ശം​സ​ക​ള​ര്‍​പ്പി​ച്ച് കൃ​ഷ്ണ​ന്‍, പി. ​രാ​മ​ച​ന്ദ്ര​ന്‍, കൊ​ച്ചു​റാ​ണി ജോ​ര്‍​ജ്, ജോ​സ​ഫ് മു​ള്ള​ന്‍​മ​ട, കെ.​കെ. സു​രേ​ഷ് കു​മാ​ര്‍, കെ.​കെ.​ജോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.