റോഡില്ലെങ്കിൽ വോട്ടില്ല
Wednesday, February 20, 2019 2:00 AM IST
പെ​രു​ന്പ​ട​വ്: അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ നാ​ട്ടു​കാ​ർ സ​മ​ര​ത്തി​ലേ​ക്ക്; ഒ​പ്പം തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​ര​ണ​ത്തി​നും. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​പാ​റ-​പ​നം​കു​റ്റി റോ​ഡാ​ണ് ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി അ​വ​ഗ​ണ​ന നേ​രി​ടു​ന്ന​ത്.
റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി പോ​ലും പ​ത്തു​വ​ർ​ഷ​മാ​യി ചെ​യ്തി​ട്ടി​ല്ല. ചെ​ങ്കു​ത്താ​യ ക​യ​റ്റ​ങ്ങ​ളും ഇ​റ​ക്ക​വും വ​ള​വു​ക​ളും ഉ​ള്ള ഈ ​റോ​ഡി​ൽ വ​ൻ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ല.
നി​ര​വ​ധി സ്കൂ​ൾ, കോ​ള​ജ് ബ​സു​ക​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. എ​ന്നാ​ൽ റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​വ സ​ർ​വീ​സ് നി​ർ​ത്തു​ന്ന​ത് പ​രീ​ക്ഷാ സ​മ​യ​ത്ത് കു​ട്ടി​ക​ൾ​ക്ക് ഏ​റെ ദു​രി​ത​മാ​യി മാ​റും.
ചെ​റു​പാ​റ ടൗ​ൺ, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യം, തി​മി​രി ശി​വ​ക്ഷേ​ത്രം, യു​പി സ്കൂ​ൾ, ഔ​വ​ർ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പീ​ക്ക​ച്ചേ​രി, ആ​ല​ത്താം​വ​ള​പ്പ് പ്ര​ദേ​ശ​ത്തു​ള്ള 250 ഓ​ളം കു​ടും​ബ​ങ്ങ​ൾ മ​റ്റു റോ​ഡു​ക​ളി​ലൂ​ടെ ഏ​റെ ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.
പ്ര​ദേ​ശ​ത്തേ​ക്ക് ഓ​ട്ടോ​റി​ക്ഷ അ​ട​ക്ക​മു​ള്ള ടാ​ക്സി​ക​ളും വ​രാ​ൻ മ​ടി​ക്കു​ന്നു. ഈ ​അ​വ​സ്ഥ​യി​ലും അ​ധി​കൃ​ത​ർ നാ​ട്ടു​കാ​രെ അ​വ​ഗ​ണി​ക്കു​ന്ന​ത് തു​ട​രു​ന്ന​തി​നാ​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​നും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കു രൂ​പം ന​ൽ​കാ​നും പ്ര​ദേ​ശ​ത്ത് ചേ​ർ​ന്ന നാ​ട്ടു​കാ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. സേ​വ്യ​ർ എ​ടാ​ട്ടേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​യ്മി ജോ​ർ​ജ്, വ​ർ​ഗീ​സ് നെ​ടും​പാ​റ​യ്ക്ക​ൽ, മാ​ത്യു ത​കി​ടി​യേ​ൽ, ബെ​ന്നി പു​ന്ന​ക്കു​ന്നേ​ൽ, ജോ​മോ​ൻ കി​ഴ​ക്കേ​ക്കൂ​റ്റ്, മാ​ത്യു മ​ന​യ്ക്ക​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.