വരൂ, കാണാം; കുരുമുളക് ശേഖരം
Wednesday, February 20, 2019 2:00 AM IST
ത​ളി​പ്പ​റ​മ്പ്: കണ്ണൂർ ജി​ല്ലാ​ത​ല കാ​ർ​ഷി​ക​മേ​ള​യി​ൽ വ്യ​ത്യ​സ്ത​ത കൊ​ണ്ടു ക​ർ​ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത് ഉ​ളി​ക്ക​ൽ സ്വ​ദേ​ശി ബി​ജു നാ​രാ​യ​ണ​ന്‍റെ അ​ഗ്രോ പെ​പ്പ​ർ ഗാ​ർ​ഡ​ൻ. അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള പ​ന്നി​യൂ​ർ ഒ​ന്നു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യു​ള്ള തൈ​ക​ൾ​ക്കു പു​റ​മെ 48 നാ​ട​ൻ ഇ​ന​ങ്ങ​ളു​ടെ ജ​നി​ത​ക​ശേ​ഖ​ര​വും ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.
അ​ന്യം​നി​ന്നു​പോ​യ ക​ല്ലു​വ​ള്ളി, ബാ​ല​ൻ കൊ​ട്ട, ഉ​ദി​ര​ൻ​കൊ​ട്ട, ക​രി​മു​ണ്ട എ​ന്നീ ഇ​ന​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി സം​ര​ക്ഷി​ക്കു​ക​യും ഇ​വ​യു​ടെ തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ചു ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. 48 കു​രു​മു​ള​ക് ഇ​ന​ങ്ങ​ളു​ടെ കു​രു​മു​ള​ക് വി​ത്തു​ക​ളും സ്റ്റാ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ദ്രു​ത​വാ​ട്ടം നേ​രി​ടാ​ൻ ക​രു​ത്ത് തെ​ളി​യി​ച്ച​താ​ണ് എ​ല്ലാ നാ​ട​ൻ കു​രു​മു​ള​ക് ഇ​ന​ങ്ങ​ളു​മെ​ന്ന​തി​നാ​ൽ ഇ​വ​യു​ടെ വ്യാ​പ​നം ഇ​ന്ന​ത്തെ കാ​ല​ത്ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ബി​ജു നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.
എ​ല്ലാ​ത​രം ക​രു​മു​ള​ക് വ​ള്ളി​ക​ളും ന​ട്ടു​വ​ള​ർ​ത്തു​ന്ന ബി​ജു​വി​ന്‍റെ കൃ​ഷി​ത്തോ​ട്ടം കാ​ണാ​ൻ ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ൺ​സി​ലി​ൽ നി​ന്നു​ള്ള ഉ​ന്ന​ത​ർ ഉ​ൾ​പ്പെ​ടെ എ​ത്തി​യി​ട്ടു​ണ്ട്.