കൊ​മേ​ഴ്സ് ഫെ​സ്റ്റും ഭ​ക്ഷ്യ​മേ​ള​യും
Wednesday, February 20, 2019 2:00 AM IST
രാ​ജ​പു​രം: സെ​ന്‍റ് മേ​രീ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കൊമേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​പ​ന​ത്ത​ടി​യി​ൽ ഫ്രീ​യേ​ൺ​സ് 2 കെ19 ​എ​ന്ന പേ​രി​ൽ കൊ​മേ​ഴ്സ് ഫെ​സ്റ്റും ഭ​ക്ഷ്യ​മേ​ള​യും ന​ട​ത്തി. വി​വി​ധ​യി​നം ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ന​ട​ന്നു. ഊ​ർ​ജ​സ്വ​ല​രാ​യ ഒ​രു​കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന-​വാ​ണി​ജ്യ നൈ​പു​ണ്യം തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു മേ​ള. വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ളും ഇ​തോ​ടൊ​പ്പം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജേ​ക്ക​ബ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു സ്റ്റീ​ഫ​ൻ പ്ര​സം​ഗി​ച്ചു.