ദേ​വി​ക, നി​ന്‍റെ വി​ജ​യം ഞ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യാ​ണ്
Wednesday, February 20, 2019 2:00 AM IST
മാ​ലോം: 16-ാമ​ത് ദേ​ശീ​യ യൂ​ത്ത് അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​സ​ർ​ഗോ​ഡി​ന്‍റെ ഏ​ക പ്ര​തീ​ക്ഷ​യാ​യ ദേ​വി​ക വി​ന​യ​രാ​ജ് ഇ​ന്ന് ട്രാ​ക്കി​ലി​റ​ങ്ങും. 800 മീ​റ്റ​ർ ഓ​ട്ട​മ​ത്‌​സ​ര​ത്തി​ലാ​ണ് ഇ​ന്ന് ദേ​വി​ക ഇ​റ​ങ്ങു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ​നി​ന്ന് കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഏ​ക താ​ര​മാ​ണ് ദേ​വി​ക വി​ന​യരാ​ജ്.
മാ​ലോ​ത്ത് ക​സ​ബ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ദേ​വി​ക. ഛത്തീ​സ്ഗ​ണ്ഡി​ലെ റാ​യ്പൂ​രി​ലാ​ണ് മ​ത്സ​രം. മ​ല​യോ​ര​ത്തി​ന്‍റെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽനി​ന്ന് പ​രി​ശീ​ലി​ച്ച ദേ​വി​ക​യ്ക്ക് ഈ ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ചാ​ൽ അ​ടു​ത്ത മാ​സം ഹോ​ങ്കോം​ഗി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ യൂ​ത്ത് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യോ​ഗ്യ​ത ല​ഭി​ക്കും.
സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ സോ​ജ​ൻ ഫി​ലി​പ്പാ​ണ് പ​രി​ശീ​ല​ക​ൻ.