ച​ർ​ച്ച് ബി​ൽ ക്രൈ​സ്ത​വ സ​ഭ​ക​ളെ ത​ക​ർ​ക്കാ​ൻ-​ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Wednesday, February 20, 2019 10:07 PM IST
മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ച​ർ​ച്ച് ബി​ൽ-2019 ക്രൈ​സ്ത​വ സ​ഭ​യെ ത​ക​ർ​ക്കു​ക എ​ന്ന ഗൂ​ഢ ല​ക്ഷ്യം​വ​ച്ചു​ള്ള​താ​ണെ​ന്നും നി​രീ​ശ്വ​ര​വാ​ദ​ത്തി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്രം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് ഈ ​ബി​ല്ലെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.
എ​ന്തു വി​ല​കൊ​ടു​ത്തും ഈ ​ബി​ല്ലി​നെ എ​തി​ർ​ക്കാ​ൻ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത സ​മി​തി തീ​രു​മാ​നി​ച്ചു. മൂ​വാ​റ്റു​പു​ഴ ഹോ​ളി മാ​ഗി പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന രൂ​പ​ത സ​മി​തി​യോ​ഗ​ത്തി​ൽ ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ മോ​ണ്‍. ജോ​ർ​ജ് ഒ​ാലി​യ​പ്പു​റം, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം, ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, ജോ​സ് ഇ​ല​ഞ്ഞി​ക്ക​ൽ, ജോ​സ് പു​തി​യി​ടം, ജോ​ണ്‍ മു​ണ്ട​ൻ​കാ​വി​ൽ, ലൈ​ല സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.