പാ​ലാ ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​നാ​യി കാ​ത്തി​രി​പ്പു നീ​ളു​ന്നു
Thursday, March 14, 2019 10:03 PM IST
പാ​ലാ: ന​ഗ​ര​സ​ഭാ ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡി​ലെ കാ​ത്തി​രി​പ്പു​കേ​ന്ദ്രം ത​ക​ർ​ന്നി​ട്ട് ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും പു​തു​ക്കി നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. വൈ​ക്കം, കു​റ​വി​ല​ങ്ങാ​ട്, എ​റ​ണാ​കു​ളം, രാ​മ​പു​രം, കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ നി​ൽ​ക്കു​ന്ന ഭാ​ഗ​ത്താ​ണ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​രെ​ത്തു​ന്ന ഭാ​ഗ​ത്താ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ തു​ട​രു​ന്ന​ത്.

വി​ശാ​ല​മാ​യ കാ​ത്തി​രി​പ്പു കേ​ന്ദ്ര​മു​ണ്ടാ​യി​രു​ന്ന ഇ​വി​ടെ ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ​ത്. ഉ​ട​ൻ പു​ന​ർ​നി​ർ​മി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ത്തി​രി​പ്പ് നീ​ളു​ക​യാ​ണ്. ക​ന​ത്ത​വെ​യി​ലി​ലും ഇ​ട​യ്ക്ക് പെ​യ്യു​ന്ന വേ​ന​ൽ​മ​ഴ​യി​ലും ക​യ​റി​നി​ൽ​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​തെ യാ​ത്ര​ക്കാ​ർ വ​ല​യു​ന്ന അ​വ​സ്ഥ​യാ​ണ്. ക​ന​ത്ത വെ​യി​ലി​ൽ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്നാ​ണു പ​ല​രും ബ​സു​ക​ളി​ൽ ക​യ​റു​ന്ന​ത്. കൊ​ച്ചു​കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന​വ​രും പ്രാ​യ​മാ​യ​വ​രും വെ​യി​ലേ​റ്റ് ത​ള​രു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ്.

സ്റ്റാ​ൻ​ഡി​ന്‍റെ മ​റ്റ് ഭാ​ഗ​ത്ത് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും ബ​സു​ക​ൾ​ക്ക് ആ​ളു​ക​ളെ ക​യ​റ്റാ​നും ഇ​റ​ക്കാ​നും മാ​ത്ര​മു​ള്ള സ​മ​യ​മേ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. ഇ​തു​മൂ​ലം മ​റ്റു ഭാ​ഗ​ത്തേ​ക്ക് മാ​റി​നി​ന്നാ​ൽ ബ​സ് ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തു​കാ​ര​ണം യാ​ത്ര​ക്കാ​ർ ചൂ​ട് സ​ഹി​ച്ച് കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്.

ടൗ​ണ്‍ സ്റ്റാ​ൻ​ഡി​ലെ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കു ക​യ​റി നി​ൽ​ക്കു​ന്ന​തി​നും ഇ​രി​ക്കു​ന്ന​തി​നു​മാ​യി നി​ർ​മി​ച്ച വി​ശാ​ല​മാ​യ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലെ ഇ​രി​പ്പി​ട​ങ്ങ​ൾ ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ​യും പ​ഴ​ഞ്ച​ൻ കെ​ട്ടി​ട​ത്തി​ലു​മാ​യി നി​ല​കൊ​ള്ളു​ന്ന പാ​ലാ ടൗ​ൺ സ്റ്റാ​ൻ​ഡ് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം മാ​ത്ര​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ ന​ട​ത്തി എ​ത്തു​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ളും ഇ​വി​ടെ​യി​ല്ല. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ത്ത് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ന്നു കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ജി ജോ​ജോ അ​റി​യി​ച്ചു.

നാ​ലു പ​തി​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള പ​ഴ​ഞ്ചൻ കെ​ട്ടി​ട​ത്തി​ലാ​ണ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​താ​ക​ട്ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ചോ​ർ​ന്നൊ​ലി​ക്കു​ന്ന കെ​ട്ടി​ടം വ്യാ​പാ​രി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷീ-​ടോ​യ്‌​ല​റ്റ് പ്ര​വ​ർ​ത്ത​സ​ജ്ജ​മാ​ണെ​ങ്കി​ലും വൃ​ത്തി​ഹീ​ന​വും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തു​മാ​ണ്.