പെ​ൺ​കു​ട്ടി​യെ പൊ​ള്ള​ലേ​ൽപ്പി​ച്ച സം​ഭ​വം: പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെന്നു പോ​ലീ​സ്
Thursday, March 14, 2019 11:39 PM IST
തി​​രു​​വ​​ല്ല: തി​​രു​​വ​​ല്ല​​യി​​ൽ പ​ത്തൊ​ന്പ​തു​കാ​​രി​​യാ​​യ പെ​​ൺ​​കു​​ട്ടി​​യെ പെ​​ട്രോ​​ളൊ​​ഴി​​ച്ചു തീ ​​കൊ​​ളു​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ റി​​മാ​​ൻ​​ഡി​​ലാ​​യ യു​​വാ​​വി​​നെ ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങി വീ​​ണ്ടും ചോ​​ദ്യം ചെ​​യ്യു​​മെ​ന്നു പോ​​ലീ​​സ്. ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ​​യാ​​ണ് തി​​രു​​വ​​ല്ല ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ൽ പെ​​ൺ​​കു​​ട്ടി​​യെ കു​​ന്പ​​നാ​​ട് സ്വ​​ദേ​​ശി അ​​ജി​​ൻ റെ​​ജി മാ​​ത്യു(18) പെ​​ട്രോ​​ളൊ​​ഴി​​ച്ചു തീ ​​കൊ​​ളു​​ത്തി​​യ​​ത്. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ക്ലാ​​സി​​ൽ സ​​ഹ​​പാ​​ഠി​​യാ​​യി​​രു​​ന്ന പെ​​ൺ​​കു​​ട്ടി​​യെ​​യാ​​ണ് അ​​ജി​​ൻ ആ​​ക്ര​​മി​​ച്ച​​ത്. കൈ​​യി​​ൽ ക​​രു​​തി​​യി​​രു​​ന്ന ക​​ത്തി ഉ​​പ​​യോ​​ഗി​​ച്ചു വ​​യ​​റി​​നു കു​​ത്തി​​യ ​ശേ​​ഷ​​മാ​​ണ് തീ ​​കൊ​​ളു​​ത്തി​​യ​​ത്. പെ​​ൺ​​കു​​ട്ടി എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ഗു​​രു​​ത​​ര​​വാ​​സ്ഥ​​യി​​ൽ ചി​കി​ത്സ​യി​ലാ​ണ്.
ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​ഠ​​ന​​കാ​​ല​​ത്താ​​രം​​ഭി​​ച്ച അ​ടു​പ്പം മൂ​​ന്നു​ വ​​ർ​​ഷം തു​​ട​​ർ​​ന്നെ​​ങ്കി​​ലും അ​​ടു​​ത്ത​​കാ​​ല​​ത്ത് ഇ​​തി​​ൽ​നി​​ന്നു പെ​​ൺ​​കു​​ട്ടി പി​​ൻ​​മാ​​റി​​യ​​താ​​ണു പ്ര​​കോ​​പ​​ന​​മാ​​യ​​തെ​​ന്നാ​​ണ് യു​​വാ​​വ് പോ​​ലീ​​സി​​നു ന​​ൽ​​കി​​യ മൊ​​ഴി. അ​​ജി​​ന്‍റെ പ്ര​​ണ​​യാ​​ഭ്യ​​ർ​​ഥ​​ന താ​​ൻ നി​​ര​​സി​​ച്ചി​​രു​​ന്ന​​താ​​യി പെ​​ൺ​​കു​​ട്ടി സം​​ഭ​​വ​ത്തെ​ത്തു​​ട​​ർ​​ന്ന് പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞി​​രു​​ന്നു. തി​​രു​​വ​​ല്ല​​യി​​ൽ പെ​​ൺ​​കു​​ട്ടി തു​​ട​​ർ​​പ​​ഠ​​നം ന​​ട​​ത്തു​​ന്ന സ്ഥാ​​പ​​ന​​ത്തി​​നു സ​​മീ​​പ​​ത്തു​​വ​​ച്ചാ​​ണ് യു​​വാ​​വ് ആ​​ക്ര​​മി​​ച്ച​​ത്.
ഇ​​തി​​നു ​ശേ​​ഷം താ​​ൻ ജീ​​വ​​നൊ​​ടു​​ക്കാ​​ൻ ക​​രു​​തി​​യാ​​ണ് വ​​ന്ന​​തെ​​ന്ന് ഇ​​യാ​​ൾ പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞി​​രു​​ന്നു. യു​വാ​വ് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി അ​റി​യാ​ൻ കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണം വേ​​ണ്ടി​​വ​​രു​​മെ​​ന്ന് അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ തി​​രു​​വ​​ല്ല സി​​ഐ പ​​റ​​ഞ്ഞു.
ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങാ​​നു​​ള്ള അ​​പേ​​ക്ഷ ഇ​​ന്നു പ​​ന്ത​​ളം ഗ്രാ​​മ​​ന്യാ​​യാ​​ല​​യ കോ​​ട​​തി​​യി​​ൽ ന​​ൽ​​കും. കൊ​​ട്ടാ​​ര​​ക്ക​​ര സ​​ബ് ജ​​യി​​ലി​​ലാ​​ണ് അ​​ജി​​ൻ ഇ​​പ്പോ​​ൾ ക​​ഴി​​യു​​ന്ന​​ത്.