കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ ച​വ​റയിൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Friday, March 15, 2019 11:04 PM IST
ചവറ: കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ ച​വ​റ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. രാ​മ​ൻ​കു​ള​ങ്ങ​ര, കാ​വ​നാ​ട്, നീ​ണ്ട​ക​ര ഹാ​ർ​ബ​ർ, വേ​ട്ടു​ത​റ, ചീ​ലാ​ന്തി മു​ക്ക്, പ​രി​മ​ണം, എ ​എം സി ​ജം​ഗ്ഷ​ൻ, ച​വ​റ ബ​സ് സ്റ്റാ​ൻ​ഡ്, കൊ​റ്റ​ൻ​കു​ള​ങ്ങ​ര ക്ഷേ​ത്രം, കു​റ്റി​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥിച്ചു.

പ​ന്മ​ന മ​ന​യി​ലെ ച​ട്ട​മ്പി സ്വാ​മി സ​മാ​ധി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഉ​ച്ച​ക്ക് ഒ​ന്നി​ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡിവൈഎഫ്ഐ ന​ട​ത്തി വ​രു​ന്ന പൊ​തി​ച്ചോ​ർ വി​ത​ര​ണ പ​ദ്ധ​തി​യാ​യ ഹൃ​ദ​യ​സ്പ​ർ​ശ​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കം ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​കു​ന്നേ​രം എ​ൽ​ഡി​എ​ഫ് കൊ​ല്ലം നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​നും ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ മ​ന്ത്രി തോ​മ​സ് ഐ​സ​ക്കും കു​ണ്ട​റ ക​ൺ​വെ​ൻ​ഷ​ൻ ലോ​ക് താ​ന്ത്രി​ക്ക് ജ​ന​താ​ദ​ൾ ദേ​ശീ​യ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​ർ​ജും ഉ​ദ്ഘാ​ട​നം ചെ​യ്തു.