ബിജെപി രാ​ജ്യ​ത്ത് അ​സ​മ​ത്വം വ​ള​ർ​ത്തി: ഡോ.​വ​ർ​ഗീ​സ് ജോ​ർ​ജ്
Friday, March 15, 2019 11:05 PM IST
കു​ണ്ട​റ:​ രാ​ജ്യ​ത്ത് അ​സ​മ​ത്വം വ​ള​ർ​ത്തി​യ ഭ​ര​ണ​മാ​യി​രു​ന്നു ബിജെപി​യു​ടേ​തെ​ന്ന് ജ​ന​താ​ദ​ൾ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​വ​ർ​ഗീ​സ് ജോ​ർ​ജ്. എൽഡിഎഫ് കുണ്ടറ മണ്ഡലം കൺവൻ ഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒ​രു ശ​ത​മാ​നം വ​രു​ന്ന സ​ന്പ​ന്ന​വി​ഭാ​ഗം രാ​ജ്യ​ത്തി​ന്‍റെ എ​ഴു​പ​ത് ശ​ത​മാ​നം സ​ന്പ​ത്തും കൈ​യ്യ​ട​ക്കി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ​സ​ന്പ​ന്ന​ൽ ത​ഴ​ച്ചു​വ​ള​രു​ന്പോ​ൾ സാ​ധാ​ര​ണ​ക്കാ​ര​ൻ ദു​രി​ത​ക്ക​യ​ത്തി​ലേ​ക്ക് പ​തി​ക്കു​ക​യാ​ണ്.​ന​ഴ്സി​ങ് വി​ദ്യാ​ർ​ഥിക​ളു​ടെ വാ​യ്പ ജ​പ്തി​യി​ലാ​ക്കു​ന്പോ​ൾ സ​ന്പ​ന്ന​ന്‍റെ കോ​ടി​ക​ൾ എ​ഴു​തി​ത്ത​ള്ളു​ക​യാ​ണ്.​ അ​ത്ത​ര​ക്കാ​ർ ഭാ​ര്യ​യ്ക്ക് വി​വാ​ഹ​സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത് കോ​ടി​ക​ളു​ടെ വി​മാ​ന​മാ​ണ്.​

രാ​ജ്യ​ത്ത് വ​ല്ലാ​ത്ത അ​സമ​ത്വ​മാ​ണ് ബിജെ​പി ​ഭ​ര​ണം സൃ​ഷ്ടി​ച്ച​ത്.​ ബിജെപി ഇ​ന്ന് തു​ട​രു​ന്ന സാ​ന്പ​ത്തിക ന​യ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത് കോ​ണ്‍​ഗ്ര​സാ​ണ്.​ ആ​ന്‍റ​ണി കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ് എപിഎ​ൽ, ബിപിഎ​ൽ വേ​ർ​തി​രു​വു​വ​രു​ത്തി റേ​ഷ​ൻ ഇ​ല്ലാ​താ​ക്കി​യ​ത്.​ ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ക്കു​ന്പോ​ൾ അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​ര​സി​ഹ​റാ​വു പൂ​ജാ​മു​റി​യി​ലാ​യി​രു​ന്നു.​

കോ​ണ്‍​ഗ്ര​സു​കാ​ർ​ക്ക് ബിജെപി​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് ഇ​ന്ന് യാ​തൊ​രു സ​ന്ദേ​ഹ​വു​മി​ല്ല.​ കോ​ണ്‍​ഗ്ര​സ് ബിജെ​പി​യെ നേ​രി​ടു​ന്ന​ത് അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്. ബാ​ക്കി സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം ബിജെ​പി​യെ എ​തി​രി​ടു​ന്ന​ത് ഇ​ട​ത് ജ​നാ​ധി​പ​ത്യ സ​ഖ്യ​മാ​ണ്.​കോ​ണ്‍​ഗ്ര​സ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു ചെ​റി​യ ക​ക്ഷി​മാ​ത്ര​മാ​ണെന്നും അദ്ദേഹം പറഞ്ഞു. ​സിപി​ഐ ജി​ല്ലാ എ​ക്സി.​അം​ഗം ജി.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സിപിഎം ജി​ല്ലാ സെ​ക്ര​ട്ട​റി സു​ദേ​വ​ൻ, ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, പി.​രാ​ജേ​ന്ദ്ര​ൻ, ജെ.​ചി​ഞ്ചു​റാ​ണി, സി.പി.​പ്ര​ദീ​പ്, സിപിഎം കു​ണ്ട​റ ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്.​എ​ൽ.​സ​ജി​കു​മാ​ർ, സ്ഥാ​നാ​ർ​ഥി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, എ​ൻ.​എ​സ്.​പ്ര​സ​ന്ന​കു​മാ​ർ, സു​ഭ​ഗ​ൻ, എ​ൻ.​സ​ന്തോ​ഷ്, നാ​സ​റു​ദീ​ൻ, സി.​ബാ​ൾ​ഡ്വി​ൻ, മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ, സി.​സ​ന്തോ​ഷ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.