സ്കൂ​ൾ വാ​ർ​ഷി​ക​വും അം​ഗീ​കാ​ര സ്വീ​ക​ര​ണ​വും ഇന്ന്
Saturday, March 16, 2019 12:06 AM IST
കു​ണ്ട​റ: പു​ന്ന​മു​ക്ക് ടോ​ട്സ് എ​ൻ ടോ​യ്സ് സ്കൂ​ൾ വാ​ർ​ഷി​ക​വും ജ്വാ​ല 2019 ഐ​എ​സ്ഒ അം​ഗീ​കാ​ര സ്വീ​ക​ര​ണ​വും ഇ​ന്ന് ന​ട​ക്കു​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും സ്കൂ​ൾ ഡ​യ​റ​ക്ട​റു​മാ​യ ആ​ർ. വി​നോ​ദ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ള​ന്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഹൈ​ക്കോ​ട​തി റി​ട്ട. ജ​ഡ്ജ് ജ​സ്റ്റി​സ് ബി. ​ക​മാ​ൽ​പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​കെ. സു​ജി​ത് ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ള​ന്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ആ​ർ. വി​നോ​ദി​ന് ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ആ​ദ​രി​ക്കും. കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ. ​ഷാ​ജ​ഹാ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

തു​ട​ർ​ന്ന് ന​ല്ല ര​ക്ഷാ​ക​ർ​ത്താ​വ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​രെ ഇ​ള​ന്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ല​ജാ ഗോ​പ​നും ഇ​റാ ടാ​ല​ന്‍റ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് എ​ക്സൈ​സ് ഡെ​പ്യു​ട്ടി ക​മ്മീ​ഷ​ണ​ർ എ.​എ​സ്. ര​ഞ്ജി​ത്തും യൂ​നി​ബ് ടാ​ല​ന്‍റ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും സോ​ണ​ൽ ആ​ർ​ട്സ് ഫെ​സ്റ്റി​ൽ വി​ജ​യി​ച്ച​വ​ർ​ക്കും പു​ന​ലൂ​ർ ഹോ​ളി​മാ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഡ​യ​റ​ക്ട​ർ മോ​ഹ​ൻ മം​ഗ​ല​ശേ​രി​യും അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

സ്കൂ​ൾ ഡ​യ​റ​ക്ട​ർ ആ​ർ. വി​നോ​ദ്, പ്രി​ൻ​സി​പ്പ​ൽ വി. ​സോ​ണി, സീ​നി​യ​ർ അ​ധ്യാ​പി​ക ആ​ർ. നി​ഷ, കേ​ര​ള പ്രൈ​വ​റ്റ് സ്കൂ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​അ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ. ​അ​നി​ൽ​കു​മാ​ർ, ഇ​ന്ത്യ​ൻ ഹി​പ്നോ​ട്ടി​സ്റ്റ് കൗ​ൺ​സി​ൽ അം​ഗം ആ​ർ. സ​ന​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 6.30 മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.