സ്ലാ​ബു​ക​ൾ ഇ​ള​കി; ചി​ന്ന​ക്ക​ട റെ​യി​ൽ​വേ ലെ​വ​ൽ​ക്രോ​സി​ൽ യാ​ത്ര ദു​ഷ്ക​രം
Saturday, March 16, 2019 12:06 AM IST
കൊ​ല്ലം: സ്ലാ​ബു​ക​ൾ ഇ​ള​കി​യ​തി​നെ​തു​ട​ർ​ന്ന് ചി​ന്ന​ക്ക​ട റെ​യി​ൽ​വേ ലെ​വ​ൽ​ക്രോ​സി​ൽ യാ​ത്ര ദു​ഷ്ക​ര​മാ​യി. കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ ഇ​ള​കി​യ​തി​നാ​ൽ ബൈ​ക്ക് യാ​ത്രി​ക​രാ​ണ് ഇ​വി​ടെ കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

മാ​സ​ങ്ങ​ളാ​യി കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ മി​ക്ക​തും ഇ​ള​കി മാ​റി​യ നി​ല​യി​ൽ കി​ട​ക്കു​ക​യാ​ണ്. ഗേ​റ്റ് അ​ട​ച്ചി​ട്ട​തി​ന് ശേ​ഷം തു​റ​ക്കു​ന്ന സ​മ​യ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ തി​ക്കി​ലും തി​ര​ക്കി​ലു​മാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.