കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ഭ​ക്തി​സാ​ന്ദ്ര​മാ​യി
Saturday, March 16, 2019 12:06 AM IST
ച​വ​റ: പു​രു​ഷാം​ഗ​ന​മാ​രു​ടെ ച​മ​യ​വി​ള​ക്കെ​ടു​പ്പ് ഉ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ച​വ​റ കൊ​റ്റ​ന്‍​കു​ള​ങ്ങ​ര ദേ​വീ ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ ഘോ​ഷാ​യാ​ത്ര ഭ​ക്തി സാ​ന്ദ്ര​മാ​യി ന​ട​ന്നു.

അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ള്‍, വാ​ദ്യ​മേ​ള​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ദേ​വീ മ​ന്ത്ര​ങ്ങ​ള്‍ നി​റ​ഞ്ഞ് നി​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ആ​ന​ന്ദ​വ​ല്ലീ​ശ്വ​രം ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചു. ഘോ​ഷ​യാ​ത്ര ക​ട​ന്ന് വ​ന്ന ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ഭ​ക്ത​ര്‍ നി​ല​വി​ള​ക്ക് കൊ​ളു​ത്തി തി​രു​വാ​ഭ​ര​ണ​ത്തെ എ​തി​രേ​റ്റു.

കാ​വ​നാ​ട് പൂ​വ​ന്‍​മ്പു​ഴ ക്ഷേ​ത്രം, നീ​ണ്ട​ക​ര പ​രി​മ​ണം ദേ​വീ ക്ഷേ​ത്രം, ആ​ല്‍​ത്ത​റ മൂ​ട് മ​ഹാ​ദേ​വ ക്ഷേ​ത്രം, പു​ത്ത​ന്‍​തു​റ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളും ഭ​ക്ത​രും ചേ​ര്‍​ന്ന് വ​ര​വേ​ല്‍​പ്പ് ന​ല്‍​കി. ച​വ​റ​യി​ലെ​ത്തി​യ ഘോ​ഷാ​യാ​ത്ര​യെ അ​വി​ടെ നി​ന്ന് താ​ല​പ്പൊ​ലി, വാ​യ്ക്കു​ര​വ​ക​ള്‍, അ​ല​ങ്ക​രി​ച്ച ഫ്‌​ളോ​ട്ടു​ക​ള്‍ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ എ​തി​രേ​റ്റ് കു​ഞ്ഞാ​ലും മൂ​ട് വ​ഴി ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചേ​ര്‍​ന്നു.

പ്ര​സി​ഡ​ന്‍റ് എ.​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ണ്ണി​ത്താ​ന്‍, സെ​ക്ര​ട്ട​റി കെ. ​രാ​മ​ച​ന്ദ്ര​ന്‍​പി​ള​ള, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ബി.​ദേ​വ​കു​മാ​ര്‍ മ​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ ഘോ​ഷ​യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ഇന്നലെ രാ​വി​ലെ ഏ​ഴി​ന് അ​ന്‍​പൊ​ലി​പ്പ​റ എ​ഴു​ന്ന​ള​ള​ത്ത് ന​ട​ന്നു. ച​വ​റ ക​ര, പു​തു​ക്കാ​ട് ക​ര, കു​ള​ങ്ങ​ര ഭാ​ഗം ക​ര, കോ​ട്ട​യ്ക്ക​കം ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ട് ദി​വ​സം പ​റ എ​ഴു​ന്ന​ള​ള​ത്ത് ന​ട​ക്കും. 24, 25 തീ​യ​തി​ക​ളി​ല്‍ ദേ​വി​യു​ടെ അ​നു​ഗ്ര​ഹ​ത്തി​നാ​യി പു​രു​ഷാം​ഗ​ന​മാ​ർ ഭ​ക്തി​യോ​ടെ ച​മ​യ​വി​ള​ക്കെ​ടു​ക്കും.