ബോ​ട്ട് ത​ക​ര്‍​ന്നു
Saturday, March 16, 2019 12:07 AM IST
നീ​ണ്ട​ക​ര: മ​ത്സ്യ ബ​ന്ധ​ന ബോ​ട്ട് ത​ക​ര്‍​ന്നു.ശ​ക്തി​കു​ള​ങ്ങ​ര മു​ത്തേ​യി​ല്‍ തോ​പ്പി​ല്‍ മോ​ളി പീ​റ്റ​റു​ടെ ജീ​സ​സ് എ​ന്ന ബോ​ട്ടാ​ണ് ത​ക​ര്‍​ന്ന​ത്.​ ഇന്നലെ രാ​വി​ലെ മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി പോ​കു​ന്ന​തി​നിടെ എ​തി​രെ വ​ന്ന വ​ള്ള​ത്തെ ത​ട്ടാ​തി​രി​ക്കാ​നാ​യി വെ​ട്ടി​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ബോ​ട്ടി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് യ​ന്ത്ര​ത്തി​ന് ത​ക​രാ​റ് സം​ഭ​വി​ച്ച് ക​ല്ലി​ലി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.​ബോ​ട്ട് ക​ല്ലി​ലി​ടി​ച്ച​തി​നാ​ല്‍ അ​ടി​ഭാ​ഗ​ത്തെ പ​ല​ക ഇ​ള​കു​ക​യും ചെ​യ്തു.​ ഈ സ​മ​യം സ​മീ​പ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​വു​ക​യാ​യി​രു​ന്ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബോ​ട്ടി​നെ കെ​ട്ടി​വ​ലി​ച്ചാ​ണ് ക​ര​ക്കെ​ത്തി​ച്ച​ത്.