സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വും ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം: മ​ന്ത്രി
Saturday, March 16, 2019 12:07 AM IST
കു​ണ്ട​റ: സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വും ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കി​ഴ​ക്കേ​ക​ല്ല​ട മു​ട്ടം എ​സ്ജെ​എം എ​ൽ​പി സ്കൂ​ളി​ലെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ സ്കൂ​ൾ ലൈ​ബ്ര​റി​യു​ടെ​യും കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റേ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജെ. ​ക്ലീ​റ്റ​സ് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഡോ. ​ജോ​സ​ഫ് ഡി. ​ഫെ​ർ​ണാ​ണ്ട​സ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൻ രാ​ധാ​മ​ണി, ബി​പി​ഒ കെ.​ജി ത​ങ്ക​ച്ച​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​ബി​നു, ബി​ജി, ബി​ആ​ർ​സി കോ​ർ​ഡി​നേ​റ്റ​ർ ശ്രീ​ലേ​ഖ, ഹെ​ഡ്മാ​സ്റ്റ​ർ പ്ര​വീ​ണ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.