വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു
Saturday, March 16, 2019 10:38 PM IST
മ​ണ്ണ​ഞ്ചേ​രി: വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​യ വീ​ട്ട​മ്മ​യു​ടെ മൂ​ന്നു പ​വ​ന്‍റെ മാ​ല ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് പൊ​ട്ടി​ച്ചു ക​ട​ന്നു. മാ​ല​യി​ൽ പി​ടി​ച്ച​തി​നാ​ൽ ഒ​രു​ഭാ​ഗം കി​ട്ടി. കാ​വു​ങ്ക​ൽ വെ​ളി​യി​ൽ സി​ധാ​ർ​ഥ​ന്‍റെ ഭാ​ര്യ ശ​നി​യ (47)യു​ടെ മാ​ല​യാ​ണ് പൊ​ട്ടി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ കാ​വു​ങ്ക​ൽ നൂ​റു​ൽ ഇ​സ്‌ലാം മ​ദ്ര​സ​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.
ചേ​ർ​ത്ത​ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ പോ​യി കാ​വു​ങ്ക​ൽ ബ​സി​റ​ങ്ങി അ​യ​ൽ​വാ​സി​യു​മാ​യി വീ​ട്ടി​ലേ​ക്കു ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ന്തു​ട​ർ​ന്നു വ​ന്ന യു​വാ​വ് ബൈ​ക്കി​ൽ ക​ട​ന്നു​പോ​യി തി​രി​ച്ചു വ​ന്ന് മാ​ല പൊ​ട്ടി​ച്ചു വ​ട​ക്കു ഭാ​ഗ​ത്തേ​ക്ക് പാ​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു. പ​ൾ​സ​ർ ബൈ​ക്കി​ൽ ചു​വ​പ്പ് ഷ​ർ​ട്ടും വെ​ള്ള പാ​ന്‍റും ധ​രി​ച്ച യു​വാ​വ് എ​ക്സി​ക്യൂ​ട്ടീ​വ് വേ​ഷ​ത്തി​ലാ​ണ് വ​ന്ന​ത്. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം സ​മീ​പ​ത്തെ സി​സി ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് എ​ത്തി സി​സി ടി​വി പ​രി​ശോ​ധി​ച്ചു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.