ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്കു തു​ട​ക്കം
Saturday, March 16, 2019 10:40 PM IST
എ​ട​ത്വ: ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ത​പാ​ൽ വ​കു​പ്പി​ന്‍റെ സ​ന്പൂ​ർ​ണ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്ക് തു​ട​ക്കം. ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന കാ​ന്പ​യി​നി​ൽ തി​രു​വ​ല്ല പോ​സ്റ്റ​ൽ ഡി​വി​ഷ​ൻ സൂ​പ്ര​ണ്ട് വി​ജ​യ​മ്മ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത്കു​മാ​ർ പി​ഷാ​ര​ത്തി​ന് അ​ക്കൗ​ണ്ട് കൈ​മാ​റി പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​സി. സൂ​പ്ര​ണ്ട​ന്‍റ് വി.​എ​സ്്. ആ​ശാ ല​ക്ഷ്മി ക്ലാ​സ് ന​യി​ച്ചു. ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ത​ല​വ​ടി സ​ബ്ഓ​ഫീ​സ് പോ​സ്റ്റ്മാ​സ്റ്റ​ർ സു​ശീ​ല, ജീ​വ​ന​ക്കാ​രാ​യ ശ്രീ​ലേ​ഖ, നാ​രാ​യ​ണ​പി​ള്ള, ജ​യ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.