ഗ്രാ​മീ​ണ സ്ലീ​വാ​പ്പാ​ത ഇ​ന്ന്
Saturday, March 16, 2019 10:40 PM IST
ചേ​ർ​ത്ത​ല: ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലേ​ക്ക് വ​ലി​യ നോ​യ്ന്പ് തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ്രാ​മീ​ണ സ്ലീ​വാ​പാ​ത ഇ​ന്നു ന​ട​ക്കും. ഇ​ട​വ​ക​യി​ലെ ഫാ​മി​ലി യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൈ​ക്ക​ൽ മേ​രി ആ​ൻ​ഡ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ഫാ. ​ആ​ഷ്‌ലി​ൻ കു​ത്തു​കാ​ട് പ്രാ​രം​ഭ പ്രാ​ർ​ഥ​ന ആ​രം​ഭി​ക്കു​ന്ന​തോ​ടെ തു​ട​ക്ക​മാ​കും.
ക​ട​ക്ക​ര​പ്പ​ള്ളി ടൗ​ണി​ലൂ​ടെ ത​ങ്കി​യി​ൽ എ​ത്തു​ന്ന സ്ലീ​വാ​പാ​ത​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കു​രി​ശി​ന്‍റെ വ​ഴി​യി​ലെ 14 സ്ഥ​ല​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ച്ച് സ​ജ്ജ​മാ​ക്കി​ട്ടു​ള്ള ഗ്രോ​ട്ടോ​ക​ൾ​ക്കു മു​ന്നി​ൽ വാ​യ​ന​യും ധ്യാ​ന പ്ര​സം​ഗ​വും ഉ​ണ്ടാ​കും. വൈ​കു​ന്നേ​രം 4.30ന് ​ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് സ്ലീ​വാ​പാ​ത​യു​ടെ സ​മാ​പ​ന ആ​ശീ​ർ​വാ​ദ​വും, നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​കും.