ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നും ഉ​ട​മ​യ​റി​യാ​തെ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി
Saturday, March 16, 2019 10:40 PM IST
ചേ​ർ​ത്ത​ല: ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും ഉ​ട​മ​യ​റി​യാ​തെ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. പ​ള്ളി​പ്പു​റം പു​ളി​ക്കേ​ശ​രി മ​നോ​ജ് കു​മാ​റി​ന്‍റെ ചേ​ർ​ത്ത​ല ഗാ​ന്ധി​ബ​സാ​ർ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ എ​സ്ബി​ഐ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് പ​ല​ത​വ​ണ​യാ​യി 2,38,000 രൂ​പ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 15ന് ​ബാ​ങ്കി​ൽ അ​ക്കൗ​ണ്ടി​ൽ നി​ന്നും തു​ക പി​ൻ​വ​ലി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പു ക​ണ്ടെ​ത്തി​യ​ത്.
കേ​ര​ള​ത്തി​നു വെ​ളി​യി​ലെ എ​ടി​എ​മ്മി​ൽ​നി​ന്നും ഫെ​ബ്രു​വ​രി എ​ട്ടു മു​ത​ൽ 13 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​ണം പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്. പ​ണം പി​ൻ​വ​ലി​ച്ച​താ​യു​ള്ള മെ​സേ​ജു​ക​ൾ ഫോ​ണി​ലേ​ക്കെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​തു ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല. ഡ​ൽ​ഹി​യി​ലു​ള്ള എ​ടി​എ​മ്മി​ൽ നി​ന്നാ​ണു തു​ക പി​ൻ​വ​ലി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തു കാ​ട്ടി മ​നോ​ജ്കു​മാ​ർ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്കും ചേ​ർ​ത്ത​ല പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ബി​ഐ സൈ​ബ​ർ വി​ഭാ​ഗം അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ഇ​തി​നു ശേ​ഷ​മെ എ​ന്താ​ണു സം​ഭ​വി​ച്ച​തെ​ന്നു വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പോ​ലീ​സും ബാ​ങ്കി​ൽ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടി.