അ​വ​ധി​ക്കാ​ല പോ​റ്റി വ​ള​ർ​ത്ത​ൽ
Saturday, March 16, 2019 10:41 PM IST
ആ​ല​പ്പു​ഴ: അ​നാ​ഥ​വും അ​ര​ക്ഷി​ത​വു​മാ​യ ബാ​ല്യ​ങ്ങ​ൾ​ക്ക് കു​ടും​ബാ​ന്തീ​ര​ക്ഷ​ത്തി​ന്‍റെ താ​ങ്ങും ത​ണ​ലും ന​ൽ​കി ബാ​ല്യ​ത്തെ സ​നാ​ഥ​മാ​ക്കു​ന്ന​തി​ന് അ​വ​സ​രം ഒ​രു​ക്കി അ​വ​ധി​ക്കാ​ല ഫോ​റ്റി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്ക് കു​ടും​ബ​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​വും സ്നേ​ഹ​ലാ​ള​ന​ങ്ങ​ളും ന​ൽ​കു​ക​യെ​ന്ന​താ​ണ് പോ​റ്റി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. വൊ​ക്കേ​ഷ​ൻ പോ​റ്റി​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​ക​ൾ ജി​ല്ല​യി​ലാ​ക​മാ​നം ന​ട​പ്പാ​ക്കി അ​ര​ക്ഷി​ത/​അ​നാ​ഥ ബാ​ല്യ​ങ്ങ​ളെ സ​നാ​ഥ​ബാ​ല്യ​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.