വീ​ട്ട​മ്മ​യു​ടെ നന്മയ്ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
Saturday, March 16, 2019 10:41 PM IST
എ​ട​ത്വ: മൂ​ന്നു സെ​ന്‍റ് കു​ടി​കി​ട​പ്പ് ഭൂ​മി​യി​ൽ​നി​ന്ന് പാ​തി​സ്ഥ​ലം പൊ​തു​വ​ഴി​ക്കാ​യി വി​ട്ടു​ന​ൽ​കി​യ വീ​ട്ട​മ്മ​യു​ടെ നന്മയ്ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 11 -ാം വാ​ർ​ഡി​ൽ അം​ബേ​ദ്ക​ർ ഭ​വ​നി​ൽ ശാ​ന്താ രാ​ജ​നാ​ണ് അ​ഭി​ന​ന്ദ​ന​വു​മാ​യി ബി​ജെ​പി ജി​ല്ല അ​ധ്യ​ക്ഷ​ൻ കെ. ​സോ​മ​ൻ ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. നൂ​റ്റാ​ണ്ടു​ക​ളാ​യി ന​ട​പ്പാ​ത മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്ന മാ​ട​ത്തി​ലാ​ഴ​ത്തു​പ​ടി മു​ത​ൽ കൊ​ത്ത​പ്പ​ള്ളി​പ​ടി വ​രെ റോ​ഡ് നി​ർ​മി​ക്കാ​ൻ ശാ​ന്താ രാ​ജ​ൻ കു​ടി​കി​ട​പ്പ് കി​ട്ടി​യ മൂ​ന്നു​സെ​ന്‍റ് സ്ഥ​ല​ത്തു​നി​ന്ന് ഒ​ന്ന​ര സെ​ന്‍റ് സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​താ​ണ് അ​നു​മോ​ദ​ന പ്ര​വാ​ഹ​ത്തി​ന് വ​ഴി​തെ​ളി​ച്ച​ത്. വാ​ർ​ഡം​ഗം അ​ജി​ത്ത്കു​മാ​ർ പി​ഷാ​ര​ത്ത്, പി.​എ​ൻ. രാ​ജു​ക്കു​ട്ടി, ടി.​കെ. പു​രു​ഷോ​ത്ത​മ​ൻ, സ​തീ​ഷ് വി​ള​ഞ്ഞൂ​ർ എ​ന്നി​വ​രും ജി​ല്ല അ​ധ്യ​ക്ഷ​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

​ഉ​പ​ഭോ​ക്തൃ​ദി​നാ​ച​ര​ണം

ആ​ല​പ്പു​ഴ: ലീ​ഗ​ൽ മെ​ട്രോ​ള​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ ദി​നാ​ച​ര​ണം ന​ട​ന്നു. വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ആ​ല​പ്പു​ഴ -കൊ​ല്ലം ജി​ല്ല​ക​ളു​ടെ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റം പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​സ് ഇ.​എം. മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ ഷൈ​നി വാ​സ​വ​ൻ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു. ലീ​ഗ​ൽ മെ​ട്രോ​ള​ജി ക​ണ്‍​ട്രോ​ള​ർ എം.​ആ​ർ ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.