നെ​ല്ലു​സം​ഭ​ര​ണ​ത്തി​നി​ടെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, March 16, 2019 10:41 PM IST
മ​ങ്കൊ​ന്പ്: പു​ഞ്ച​ക്കൃ​ഷി​യു​ടെ നെ​ല്ലു​സം​ഭ​ര​ണ ജോ​ലി​ക​ളി​ലേ​ർ​പ്പെ​ട്ടി​രു​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ട്ട​മം​ഗ​ലം ആ​റു​പ​ങ്ക് വെ​ളു​ത്തേ​രി​വീ​ട്ടി​ൽ റോ​യി(54)​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ പ​രു​ത്തി​വ​ള​വ് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ചി​റ​യി​ൽ സ​പ്ലൈ​കോ സം​ഭ​രി​ച്ച നെ​ല്ല് വ​ള്ള​ത്തി​ലേ​ക്കു ക​യ​റ്റു​ന്ന​തി​നി​ടെ ഇ​യാ​ൾ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ കോ​ലോ​ത്ത് ജെ​ട്ടി​ക്കു സ​മീ​പ​മു​ള്ള റോ​ഡു​മു​ക്കി​ലെ​ത്തി​ച്ചു. അ​വി​ടെ​നി​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ആം​ബു​ല​ൻ​സെ​ത്തി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഭാ​ര്യ: ര​ജ​നി, മ​ക്ക​ൾ; വി​ഷ്ണു, വി​പി​ൻ, ആ​ശ, മ​രു​മ​ക്ക​ൾ: ര​ഞ്ജി​നി, അ​ശ്വ​തി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

ആ​റ്റി​ലേ​ക്കു ചാ​ടി​യ
യു​വ​തി​യെ ര​ക്ഷി​ച്ചു

മ​ങ്കൊ​ന്പ്: ആ​റ്റി​ലേ​ക്ക് ചാ​ടി​യ യു​വ​തി​ക്ക് നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ജീ​വ​ൻ തി​രി​ച്ചു കി​ട്ടി. ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​നി​ക്കാ​ണ് നാ​ട്ടു​കാ​ർ ര​ക്ഷ​ക​രാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​നു കി​ഴ​ക്കു​വ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. 29 കാ​രി​യാ​യ യു​വ​തി​യെ പി​ന്നീ​ട് നെ​ടു​മു​ടി പോ​ലീ​സെ​ത്തി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം വി​ട്ട​യ​ച്ചു.