സൈ​ക്കി​ളി​ൽ നി​ന്നും വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Saturday, March 16, 2019 10:41 PM IST
ചേ​ർ​ത്ത​ല: സൈ​ക്കി​ളി​ൽ​നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. പ​ള്ളി​പ്പു​റം അ​ഴ​ക​ന്ത​റ ത​ന്പി (46) ആ​ണ് മ​രി​ച്ച​ത്. തൈ​ക്കാ​ട്ടു​ശേ​രി പാ​ല​ത്തി​നു സ​മീ​പം ര​ണ്ടാ​ഴ്ച മു​ന്പാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ജി​ത്തു, ജി​ഥി​ന.

ഇ​ന്‍റ​ർ​വ്യൂ 20ന്

​ആ​ല​പ്പു​ഴ: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും എ​ഐ​സി​ടി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ പു​ന്ന​പ്ര അ​ക്ഷ​ര ന​ഗ​രി കേ​പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ ്ടെ​ക്നോ​ള​ജി (ഐ​എം​ടി) പു​ന്ന​പ്ര​യി​ൽ 2019-2021 ബാ​ച്ചി​ലേ​ക്കു​ള്ള ദ്വി​വ​ത്സ​ര ഫു​ൾ​ടൈം എം​ബി​എ പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, ഇ​ൻ​ർ​വ്യൂ 20 നു ​രാ​വി​ലെ പ​ത്തി​നു കോ​ള​ജി​ൽ ന​ട​ത്തും. ഫോ​ണ്‍: 0477-2267602, 9746125234, 9447729772, 8129659827.