മാ​വേ​ലി​ക്ക​ര​യി​ൽ എ​യ്റോ​ബി​ക് ക​ന്പോ​സ്റ്റ് പ്ലാ​ന്‍റ് നി​ർ​മി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, March 16, 2019 10:41 PM IST
ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര​യി​ൽ എ​യ്റോ​ബി​ക് ക​ന്പോ​സ്റ്റ് പ്ലാ​ന്‍റ് നി​ർ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജൂ​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സി​ന്‍റെ ഉ​ത്ത​ര​വ്. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം.
പു​തി​യ​കാ​വ് ഈ​സ്റ്റ് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു വേ​ണ്ടി സെ​ക്ര​ട്ട​റി കെ.​ജെ. വ​ർ​ഗീ​സ് ന​ല്കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച ആ​ധു​നി​ക മാ​ർ​ക്ക​റ്റി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും നി​ന്നും ന​ഗ​ര​സ​ഭ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം പു​തി​യ​കാ​വ് ച​ന്ത​യ്ക്കു സ​മീ​പം നി​ക്ഷേ​പി​ക്കു​ന്ന​താ​യി​ട്ടാ​യി​രു​ന്നു പ​രാ​തി. ക​മ്മീ​ഷ​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ടു വാ​ങ്ങി. എ​യ്റോ​ബി​ക് പ്ലാ​ന്‍റി​ന്‍റെ നി​ല​വി​ലെ സ്ഥി​തി എ​ന്താ​ണെ​ന്ന് ന​ഗ​ര​സ​ഭ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്.