വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് തെ​ങ്ങുക​യ​റ്റ​ തൊ​ഴി​ലാ​ളി മ​രി​ച്ചു
Sunday, March 17, 2019 2:05 AM IST
നീ​ണ്ട​ക​ര : തെ​ങ്ങ് ക​യ​റ്റ​ത്തൊ​ഴി​ലാ​ളി തെ​ങ്ങി​ല്‍ ക​യ​റു​ന്ന​തി​നി​ട​യി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. പെ​രി​നാ​ട് ഇ​ട​വെ​ട്ടം ചേ​രി​യി​ല്‍ ച​രു​വി​ള വീ​ട്ടി​ല്‍ ഗോ​പാ​ല​ന്‍ (57) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

പെ​രി​നാ​ട് സ്വ​ദേ​ശി​യു​ടെ നീ​ണ്ട​ക​ര​യി​ലെ മ​ണ്ണാ​ത്ത​റ​യി​ലു​ള്ള പു​ര​യി​ട​ത്തി​ലെ തെ​ങ്ങി​ല്‍ ക​യ​റു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. തെ​ങ്ങി​നു സ​മീ​പ​ത്തുകൂ​ടി പോ​യി​രു​ന്ന പ​തി​നൊ​ന്ന് കെ​വി ലൈ​നി​ല്‍നിന്ന് ഓ​ല മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​ല്‍​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു.