ചേ​ത​ന റീ​ജ​ണ​ൽ വാ​ർ​ഷി​കം
Sunday, March 17, 2019 9:27 PM IST
കാ​യം​കു​ളം: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗ​മാ​യ കാ​യം​കു​ളം ചേ​ത​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റീ​ജ​ണ​ൽ വാ​ർ​ഷി​ക​വും, വ​നി​താ​ദി​നാ​ഘോ​ഷ​വും,പ്ര​ള​യ​ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. കാ​യം​കു​ളം ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ബാ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ത​ന ഡ​യ​റ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് ക​ന്നി​മേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ സി​ൽ​വി​യ, റെ​ജി രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.