ജി​ല്ല​യി​ൽ ക​ർ​മ​പ​ദ്ധ​തി​യു​മാ​യി ശു​ചി​ത്വ​മി​ഷ​ൻ
Sunday, March 17, 2019 9:27 PM IST
ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​ന് ഏ​തെ​ല്ലാം ത​ര​ത്തി​ൽ ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാം എ​ന്ന കാ​ര്യ​ത്തി​ൽ മാ​ർ​ഗ​നി​ർ​ധേ​ശ​വു​മാ​യി ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ, തോ​ര​ണ​ങ്ങ​ൾ, ബാ​ന​റു​ക​ൾ, പോ​സ്റ്റ​റു​ക​ൾ, ക​ട്ടൗ​ട്ടു​ക​ൾ എ​ല്ലാം പ്ര​കൃ​തി സൗ​ഹൃ​ദ​മാ​യ തു​ണി, പേ​പ്പ​റു​ക​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ക​ണ​മെ​ന്ന് ശു​ചി​ത്വ​മി​ഷ​ൻ ത​യാ​റാ​ക്കി​യ ക​ർ​മ​പ​ദ്ധ​തി​യി​ൽ നി​ർ​ദേ​ശി​ക്കു​ന്നു. ഫ്ള​ക്സു​ക​ൾ, പ്ലാ​സ്റ്റി​ക് ഉ​ല്പ​ന്ന​ങ്ങ​ൾ ഒ​രു പ​രി​പാ​ടി​യി​ലും ഉ​പ​യോ​ഗി​ക്ക​രു​ത്. പ്ലാ​സ്റ്റി​ക്, പി​വി​സി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ൾ ഒ​രു​കാ​ര​ണ​വ​ശാ​ലും നി​ർ​മി​ക്കാ​ൻ പാ​ടി​ല്ല. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ച് ക​ള​യു​ന്ന എ​ല്ലാ​ത്ത​രം വ​സ്തു​ക്ക​ളും ഒ​ഴി​വാ​ക്കി പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​കൃ​തി​ക്ക് ദോ​ഷം ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​വാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ ശ്ര​ദ്ധി​ക്ക​ണം.
തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സു​ക​ൾ അ​ല​ങ്ക​രി​ക്കു​ന്ന​തി​നു പ്ര​കൃ​തി ദ​ത്ത വ​സ്തു​ക്ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ബൂ​ത്തു​ക​ളും മാ​ലി​ന്യ​മു​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​താ​ണ്.
ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ ഹ​രി​ത നി​യ​മാ​വ​ലി പാ​ലി​ക്കു​ക. ഡി​സ്പോ​സി​ബി​ൾ പാ​ത്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക. കു​ടി​വെ​ള​ള വി​ത​ര​ണ​ത്തി​ന് ബ​ബി​ൾ ടോ​പ്പ് ഡി​സ്പെ​ൻ​സ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തി​ന് മ​ണ്‍​കു​ടം, സ്റ്റീ​ൽ ഗ്ലാ​സ്സു​ക​ൾ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്ത​ണം. ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന പാ​ത്ര​ങ്ങ​ളി​ലോ വാ​ഴ​യി​ല​യി​ലോ ആ​യി​രി​ക്ക​ണം ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ലി​ന്യം ത​രം​തി​രി​ച്ച് കൈ​കാ​ര്യം ചെ​യ്യാ​ൻ സം​വി​ധാ​നം ഒ​രു​ക്കും.
ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ’ഗ്രീ​ൻ ഇ​ല​ക്ഷ​ൻ ക്ലീ​ൻ ഇ​ല​ക്ഷ​ൻ’ ആ​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ള​ക്ട​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.