മാ​ധ്യ​മ​നി​രീ​ക്ഷ​ണ​ത്തി​നു സ​മി​തി
Sunday, March 17, 2019 9:27 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ങ്ങ​ൾ സ​ർ​ട്ടി​ഫൈ ചെ​യ്യാ​നും അ​ച്ച​ടി ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ണം ന​ൽ​കി വാ​ർ​ത്ത​ക​ൾ (പെ​യ്ഡ് ന്യൂ​സു​ക​ൾ) പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ സം​പ്രേ​ഷ​ണം-​പ്ര​ക്ഷേ​പ​ണം ന​ട​ത്തു​ക​യോ ചെ​യ്യു​ന്നു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​നും ജി​ല്ലാ​ത​ല മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (എം​സി​എം​സി) രൂ​പീ​ക​രി​ച്ച​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ക​ള​ക്ട​ർ എ​സ്.​സു​ഹാ​സ് അ​റി​യി​ച്ചു.
ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ചെ​യ​ർ​മാ​നും, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ച​ന്ദ്ര​ഹാ​സ​ൻ വ​ടു​ത​ല മെ​ന്പ​ർ സെ​ക്ര​ട്ട​റി​യും പി​ആ​ർ​ഡി മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​ശ്യാം​കു​മാ​ർ, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഫീ​ൽ​ഡ് എ​ക്സി​ബി​ഷ​ൻ ഓ​ഫീ​സ​ർ എ​ൽ.​സി. പൊ​ന്നു​മോ​ൻ, ആ​ല​പ്പു​ഴ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ഉ​മേ​ഷ്, ലോ ​ഓ​ഫീ​സ​ർ സി.​ഡി. ശ്രീ​നി​വാ​സ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്.