ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ 22ന്
Sunday, March 17, 2019 9:27 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മ​റ്റി രൂ​പം ന​ൽ​കി. മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ 19ന് ​ചെ​ങ്ങ​ന്നൂ​ർ വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.
യു​ഡി​എ​ഫി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. 23ന് ​രാ​വി​ലെ 11ന് ​ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും വൈ​കു​ന്നേ​രം മൂ​ന്നി​ന് മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​വും 24ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും.
ആ​ല​പ്പു​ഴ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ 22ന് ​രാ​വി​ലെ 10.30ന് ​ആ​ല​പ്പു​ഴ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കും. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട ഏ​ഴു​നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കും. 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ല​പ്പു​ഴ, വൈ​കു​ന്നേ​രം നാ​ലി​ന് അ​ന്പ​ല​പ്പു​ഴ, 24ന് ​മൂ​ന്നി​ന് അ​രൂ​ർ, നാ​ലി​ന് ചേ​ർ​ത്ത​ല, 25ന് ​മൂ​ന്നി​ന് ഹ​രി​പ്പാ​ട്, അ​ഞ്ചി​ന് കാ​യം​കു​ളം, 26ന് ​മൂ​ന്നി​ന് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​ങ്ങ​നെ യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ന​ട​ക്കും.
ഇ​ന്ന​ലെ ഡി​സി​സി​യി​ൽ ചേ​ർ​ന്ന യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ എം. ​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​എ. ഷു​ക്കൂ​ർ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. ജ​യ​പ്ര​കാ​ശ്, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ വി.​ടി. ജോ​സ​ഫ്, ബി. ​രാ​ജ​ശേ​ഖ​ര​ൻ, എ.​എം. ന​സീ​ർ, എ​ച്ച്. ബ​ഷീ​ർ​കു​ട്ടി, വി.​സി. ഫ്രാ​ൻ​സി​സ്, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​രം, ജോ​ർ​ജ് ജോ​സ​ഫ്, കോ​ശി തു​ണ്ടു​പ​റ​ന്പി​ൽ, സ​ണ്ണി​ക്കു​ട്ടി, എ. ​നി​സാ​ർ, ക​ള​ത്തി​ൽ വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.