പ​ണ്ട​ക​ശാ​ല​ക്ക​ട​വ് ബൈ​പാ​സി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
Sunday, March 17, 2019 9:28 PM IST
ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പ​ണ്ട​ക​ശാ​ല​ക്ക​ട​വ്-​ബോ​ട്ട് ജെ​ട്ടി ബൈ​പാ​സ് റോ​ഡി​ൽ മാ​ലി​ന്യംനി​ക്ഷേ​പി​ക്കാ​നെ​ത്തി​യ അ​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ അ​രു​ണ്‍ എ​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. മാ​ലി​ന്യം നി​ക്ഷേ​പി​ച്ച ഇ​യാ​ൾ​ക്ക് ന​ഗ​ര​സ​ഭ പി​ഴ ചു​മ​ത്തി. കാ​ല​ങ്ങ​ളാ​യി മാ​ലി​ന്യം കു​ന്നു​കൂ​ടി​ക്കി​ട​ന്ന ഈ ​ഭാ​ഗം ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ശു​ചീ​ക​ര​ണം ന​ട​ത്തി ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വി​ത​റി​യി​രു​ന്നു
ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രേ ഉ​യ​ർ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ലാ​ലി​ച്ച​ൻ കു​ന്നി​പ്പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​ട്ട​യം ആ​ർ​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം ഈ ​ഭാ​ഗ​ത്തെ മാ​ലി​ന്യം നീ​ക്കാ​നും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ബൈ​പാ​സ് റോ​ഡി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്ത​ത്.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ജ​ന​കീ​യ സ​മി​തി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. കൂ​ടാ​തെ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ ഹോ​ട്ട​ൽ പ​രി​ശോ​ധ​ന​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പൊ​തു​സ്ഥ​ല​ത്തേ​യ്ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യ അ​ൻ​സൂ​സ് ഹോ​ട്ട​ലി​നു നോ​ട്ടീ​സ് ന​ൽ​കു​ക​യും 5000രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.
നി​രോ​ധി​ത പ്ലാ​സ്റ്റി​ക്ക,് പ​ഴ​കി​യ ഭ​ക്ഷ​ണം എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​ഇ​ന​ത്തി​ൽ 22590രൂ​പ​യും രാ​ത്രി​കാ​ല സ്ക്വാ​ഡ് സ്പോ​ട്ട് ഫൈ​ൻ ഇ​ന​ത്തി​ൽ 18590 രൂ​പ​യും ന​ഗ​ര​സ​ഭ പി​ഴ ചു​മ​ത്തി​യി​ട്ടു​ള്ള​താ​യും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. തു​ട​ർ​ന്നു​ള​ള ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്ന് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.