കു​ടി​വെ​ള്ള വി​ത​ര​ണം ഇ​ന്ന് പു​ന​രാ​രം​ഭി​ച്ചേ​ക്കും
Sunday, March 17, 2019 9:28 PM IST
ആ​ല​പ്പു​ഴ: ത​ക​ഴി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പൊ​ട്ടി​യ ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ അ​ധി​കൃ​ത​ർ. പൈ​പ്പു പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ള വി​ത​ര​ണം ത​ക​രാ​റി​ലാ​യി​രി​ക്കു​ക​യാ​ണ്.
വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല.
ക​ട​പ്ര​യി​ൽ നി​ന്നും ക​രു​മാ​ടി​യി​ലെ പ്ലാ​ന്‍റി​ലേ​യ്ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന പൈ​പ്പു​ക​ളാ​ണ് സ്ഥി​ര​മാ​യി പൊ​ട്ടു​ന്ന​ത്. 19 കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ള പൈ​പ്പ് കേ​ള​മം​ഗ​ലം, ത​ക​ഴി​ഭാ​ഗ​ത്താ​ണ് സ്ഥി​ര​മാ​യി പൊ​ട്ടു​ന്ന​ത്. പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്ത് 21 മാ​സ​ത്തി​നി​ടെ 36 ത​വ​ണ​യാ​ണ് ഈ ​ഭാ​ഗ​ത്ത് പൈ​പ്പു​ക​ൾ പൊ​ട്ടി​യ​തും. ഇ​ത് വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് വ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് വ​രു​ത്തു​ന്ന​ത്.
റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​ത് ഈ ​ഭാ​ഗ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​രും രോ​ഷാ​കു​ല​രാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി തീ​രു​ന്ന​തു​വ​രെ പ​ന്പിം​ഗ് നി​ർ​ത്തി​വ​യ്ക്കു​ന്ന​തി​നാ​ൽ ക​രു​മാ​ടി, അ​ന്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ ന​ഗ​രം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​വും ഈ ​സ​മ​യ​ങ്ങ​ളി​ൽ മു​ട​ങ്ങും.