സോ​ളാ​ര്‍​പ​വ​റി​ലെ മു​ച്ച​ക്ര കാ​റി​ന്‍റെ പ​വ​റി​ല്‍ അ​മൃ​ത​യി​ലെ ചു​ണ​ക്കു​ട്ടി​ക​ള്‍
Sunday, March 17, 2019 10:49 PM IST
അ​മൃ​ത​പു​രി: സോ​ളാ​ര്‍​പ​വ​റി​ലെ മു​ച്ച​ക്ര കാ​റി​ന്‍റെ പ​വ​റി​ല്‍ അ​മൃ​ത​യി​ലെ ചു​ണ​ക്കു​ട്ടി​ക​ൾ. വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത മ​നു​ഷ്യ​ജീ​വി​തം എ​ന്ന​ത് ഇ​ന്ന് ചി​ന്തി​ക്കാ​ന്‍ പോ​ലു​മാ​കി​ല്ല.

എ​ന്നാ​ല്‍ അ​നു​ദി​നം​പെ​രു​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന അ​ന്ത​രീ​ക്ഷ​മ​ലി​നീ​ക​ര​ണം കു​തി​ച്ചു​യ​രു​ന്ന ഇ​ന്ധ​ന​വി​ല. ഇ​തൊ​ക്കെ ഭൂ​മി​ക്ക് വ​രു​ത്തി​വെ​യ്ക്കു​ന്ന​ദോ​ഷ​മാ​ക​ട്ടെ വ​ള​രെ വ​ലു​തു​മാ​ണ്.

പെ​ട്രോ​ളും ഡീ​സ​ലു​മി​ല്ലാ​തെ ത​ന്നെ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളോ​ട് കി​ട​പി​ടി​ക്കു​ന്ന വാ​ഹ​ന​മെ​ന്ന ചി​ന്ത​യാ​ണ് അ​മൃ​ത​വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ലെ ഒ​രു​കൂ​ട്ടം വി​ദ്യാ​ര്‍​ഥി​ക​ളെ ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. സൗ​രോ​ര്‍​ത്തി​ന്‍റെ ശ​ക്തി​യെ പ​ഠ​ന​വി​ഷ​യ​ത്തോ​ട് ചേ​ര്‍​ത്തി​ണ​ക്കി ന​ല്ലൊ​ന്നാ​ന്ത​രം വാ​ഹ​ന​മാ​ക്കി​മാ​റ്റി​യി​രി​ക്കു​ക​യാ​ണ് അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ലെ കൊ​ല്ലം അ​മൃ​ത​പു​രി ക്യാ​മ്പ​സി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍

എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ങ്ങ​നെ സോ​ളാ​റി​ല്‍ മാ​ത്ര​മ​ല്ല, വൈ​ദ്യു​തി​യി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു വാ​ഹ​നം​ത​ന്നെ ഇ​വ​ര്‍ അ​ണി​യി​ച്ചൊ​രു​ക്കി.

കൊ​ല്ലം അ​മൃ​ത​പു​രി​യി​ല്‍ ന​ട​ക്കു​ന്ന ത്രി​ദി​ന ദേ​ശീ​യ​സെ​മി​നാ​ര്‍ വി​ദ്യു​ത് 19ലെ ​പ്ര​ധാ​ന താ​ര​വും ഈ ​കാ​റു​ത​ന്നെ. സൗ​രോ​ര്‍​ജ​ത്തി​ലും വൈ​ദ്യു​തി​യി​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​മ​യം പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​ച്ച​ക്ര​വാ​ഹ​നം, ഭാ​രം കു​റ​ഞ്ഞ​വാ​ഹ​നം ഇ​ങ്ങ​നെ പ്ര​ത്യേ​ക​ത​ക​ള്‍ ഏ​റെ​യു​ള്ള ത്രീ​വി​ല​ര്‍ കാ​റാ​ണ് ഇ​വ​ര്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

ഇ​ല​ക്ട്രി​ക്ക​ല്‍ വി​ഭാ​ഗം അ​സി.​പ്ര​ഫ. ഭ​ര​ത് കെ.​ആ​റി​ന്‍റെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് കോ​ള​ജി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലെ 14 പെ​ണ്‍​കു​ട്ടി​ക​ള​ട​ക്കം 39പേ​ര​ട​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി​സം​ഘം കു​റ​ച്ചു​നാ​ളു​ക​ള്‍​ക്ക് മു​മ്പ് ഇ​ത്ത​ര​മൊ​രാ​ശ​യ​ത്തി​നാ​യി ത​ല​പു​ക​ച്ച് തു​ട​ങ്ങി​യ​ത്.

രാ​പ്പ​ക​ലു​ക​ളോ​ളം ഊ​ണും ഉ​റ​ക്ക​വും ഉ​പേ​ക്ഷി​ച്ച് ഇ​വ​ര്‍ ഇ​തി​ന് പി​ന്നാ​ലെ​കൂ​ടി​യ​തോ​ടെ ക​ളി​കാ​ര്യ​മാ​യി. വാ​ഹ​ന​ങ്ങ​ളു​ടെ മെ​ക്കാ​നി​സ​ത്തി​ല്‍ ഏ​റെ ത​ല്‍​പ്പ​ര​നാ​യ അ​മൃ​ത​വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ലെ നാ​ലാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​കൂ​ടി​യാ​യ ഹ​രി​കൃ​ഷ്ണ​ന്‍ നേ​തൃ​ത്വ​മേ​റ്റ​തോ​ടെ സം​ഗ​തി സ​ക്‌​സ​സ്.
ദേ​ശീ​യ ത​ല​ത്തി​ല്‍ ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍​ക്ക​യാ​ണ് ആ​ദ്യം ഇ​വ​ര്‍ സോ​ളാ​ര്‍ കാ​ര്‍ ത​യാ​റാ​ക്കി​യ​ത്. കോ​യ​മ്പ​ത്തൂ​രും ബാം​ഗ്ലൂ​രും ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​റ്റു​ര​ച്ച് ഒ​ന്നാ​മ​തെ​ത്തി​യ മു​ച്ച​ക്ര സോ​ളാ​ര്‍ കാ​റും കാ​റി​ന്‍റെ നി​ര്‍​മ്മാ​താ​ക്ക​ളും കോ​ള​ജി​ന​ക​ത്തും പു​റ​ത്തും താ​ര​മാ​യി മാ​റി. 200 മീ​റ്റ​ര്‍ എ​ന്ന പ​രി​ധി​യി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യം കൊ​ണ്ടാ​ണ് ഇ​വ​ര്‍ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ച്ച് ഇ​രു​മ​ത്സ​ര​ങ്ങ​ളി​ലും ഒ​ന്നാ​മ​തെ​ത്തി​യ​ത്.

സോ​ളാ​ര്‍ പ​വ​റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​മ​യം പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ഹ​ന​മെ​ന്ന റെ​ക്കോ​ര്‍​ഡും ഈ ​മി​ടു​ക്ക​ന്മാ​ര്‍ സ്വ​ന്ത​മാ​ക്കി. ബം​ഗ​ലു​രു​വി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ ഓ​ടി​ച്ചാ​ണ് സോ​ളാ​ര്‍ വാ​ഹ​ന​ത്തി​ന്‍റെ മി​ക​വ് ഇ​വ​ര്‍ തെ​ളി​യി​ച്ച​ത്. മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും ന​ല്ല മോ​ഡ​ലി​നു​ള്ള പു​ര​സ്‌​കാ​ര​വും ഇ​വ​ര്‍ സ്വ​ന്ത​മാ​ക്കി.

കാ​റി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി ചെ​ല​വാ​ക്കി​യ​ത് ഇ​വ​ര്‍ 39 പേ​രും ചേ​ര്‍​ന്ന് സ്വ​രൂ​പി​ച്ച ഒ​രു ല​ക്ഷ​ത്തി പ​തി​നാ​യി​രം രൂ​പ​യാ​ണ്. നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ളെ​ല്ലാം കോ​ള​ജ് വ​ര്‍​ക് ഷോ​പ്പി​ല്‍ ത​ന്നെ. 14 ദി​വ​സം കൊ​ണ്ട് നി​ര്‍​മ്മി​ച്ചെ​ടു​ത്തു​വെ​ങ്കി​ലും നാ​ല് മാ​സ​ത്തോ​ള​മെ​ടു​ത്താ​യി​രു​ന്നു കാ​ര്‍ രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത്.

ര​ണ്ട് മ​ണി​ക്കൂ​ര്‍ ചാ​ര്‍​ജ് ചെ​യ്താ​ല്‍ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം കാ​ര്‍ സു​ഖ​മാ​യി ഓ​ടും. നി​ര​ത്തി​ലി​റ​ങ്ങി​യാ​ല്‍ സൗ​രോ​ര്‍​ജം സ​മാ​ഹ​രി​ച്ച് പി​ന്നെ​യും കി​ലോ​മീ​റ്റ​റു​ക​ള്‍ കു​തി​ച്ചു​പാ​യും. ഒ​രാ​ള്‍​ക്ക് മാ​ത്ര​മാ​യി സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് നി​ല​വി​ല്‍ കാ​റി​ന്‍റെ രൂ​പ​ക​ല്‍​പ്പ​ന​യെ​ങ്കി​ലും കൂ​ടു​ത​ല്‍​പേ​ര്‍​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യു​ന്ന മോ​ഡേ​ണ്‍ ഇ​ല​ക്ട്രി​ക് ബ​സ് ഒ​രു​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ഇ​നി​യു​ള്ള ല​ക്ഷ്യം. അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ത​ല​ത്തി​ല്‍ മാ​റ്റു​ര​യ്ക്ക​നാ​യി ഫു​ള്‍ ഇ​ല​ക്ട്രി​ക് ഫോ​ര്‍​മു​ല കാ​റി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണ് ഇ​പ്പോ​ള്‍ ഈ ​ചു​ണ​ക്കു​ട്ടി​ക​ള്‍.