കു​രു​ന്നു​ക​ൾ​ക്ക് ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് ന​ട​ത്തി വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ
Sunday, March 17, 2019 10:49 PM IST
ച​ങ്ങ​ൻ​കു​ള​ങ്ങ​ര: വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കെ​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി. ബി​രു​ദ​ദാ​ന ച​ട​ങ്ങി​ന്‍റെ വേ​ഷ​മ​ണി​ഞ്ഞ എ​ത്തി​യ കു​രു​ന്നു​ക​ൾ ബാ​ല​സാ​ഹി​ത്യ​കാ​ര​നും പാ​ഠ​പു​സ്ത​ക​സ​മി​തി അം​ഗ​വു​മാ​യ എ​ബി പാ​പ്പ​ച്ച​നി​ൽ നി​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.

തു​ട​ർ​ന്ന് വി​വി​ധ ക​ലാ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കു​രു​ന്നു​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി .

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ.​അ​ജി​ത് കെ.​സി, സ്കൂ​ൾ മാ​നേ​ജ​ർ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ, ചെ​യ​ർ​മാ​ൻ രാ​ജ​ശേ​ഖ​ര​ൻ പി​ള്ള, വൈ​സ് ചെ​യ​ർ​മാ​ൻ മ​ഞ്ജു രാ​ജ​ശേ​ഖ​ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഖാ​ദ​ർ, സി​ഡി​പി​ഒ റെ​മി​ജി​യാ​സ് ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ മി​ക​ച്ച പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി​യ ആം​ഗ​ൻ​വാ​ടി അ​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സ്്കൂ​ൾ വാ​ർ​ഷി​ക​വും
എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും

ച​വ​റ : ശ​ങ്ക​ര​മം​ഗ​ലം കാ​മ​ൻ​കു​ള​ങ്ങ​ര സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​ക​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ന​ട​ന്നു.

പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ച​വ​റ എ​ഇ​ഒ മി​നി എ​ൽ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​വ​റ ബി​പി​ഒ ബി​ജു, എ​സ്എം​സി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ, പി​ടി​എ വൈ​സ്.​പ്ര​സി​ഡ​ന്‍റ് അ​നി​ൽ, ഡ​യാ​ന, പ്ര​ഥ​മാ​ധ്യാ​പി​ക അ​നി​ത, ഒ.​കെ.​ഷെ​രീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.