ക​ടാ​ശ്വാ​സം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, March 17, 2019 10:49 PM IST
കൊല്ലം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ 2008 ഡി​സം​ബ​ര്‍ 31 വ​രെ എ​ടു​ത്ത വാ​യ്പ​ക​ള്‍​ക്കും 2007 ഡി​സം​ബ​ര്‍ 31 വ​രെ എ​ടു​ത്ത വാ​യ്പ​ക​ളി​ല്‍ നി​ശ്ചി​ത തീ​യ​തി​യ്ക്ക​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കും ക​ടാ​ശ്വാ​സ​ത്തി​ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ക​ടാ​ശ്വാ​സ ക​മ്മീ​ഷ​നി​ല്‍ നേ​രി​ട്ട് 31 വ​രെ​യും മ​ത്സ്യ​ഭ​വ​നി​ലും ഫി​ഷ​റീ​സ് ജി​ല്ലാ ഓ​ഫീ​സി​ലും 25ന് ​വൈ​കുന്നേരം നാ​ലു​വ​രെ​യും സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷ ഫോ​മി​ന്‍റെ മാ​തൃ​ക www.fisheries. kerala. gov.in, www.matsyafed. in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ ല​ഭി​ക്കും.

മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

കൊല്ലം: ​സാ​ര്‍​വ​ദേ​ശീ​യ വ​നി​താ​വാ​ര​ത്തി​ന്‍റെ തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ നാളെ ​വ​നി​ത​ക​ള്‍​ക്കാ​യി സൗ​ജ​ന്യ സ്ത്രീ​രോ​ഗ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​സ്. ഇ​ല​ക്കി​യ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സ്ഥി​ധാ​തു സാ​ന്ദ്ര​ത, പൈ​ല്‍​സ്, ഫി​സ്റ്റു​ല തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും കാ​ന്‍​സ​ര്‍ പ​രി​ശോ​ധ​ന ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും ന​ട​ക്കും.

ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

കൊല്ലം:ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ യൂ​ണി​റ്റി​ലേ​ക്ക് എ​സി കാ​ര്‍ വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ഓ​ഫീ​സി​ലും 0474-2795675 ന​മ്പ​രി​ലും ല​ഭി​ക്കും.