വി.​എം.​സു​ധീ​ര​ന് കാ​ട്ടി​ല്‍ മേ​ക്ക​തി​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ തു​ലാ​ഭാ​രം
Sunday, March 17, 2019 10:49 PM IST
പൊ​ന്മ​ന: കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ന്‍ പൊ​ന്മ​ന കാ​ട്ടി​ല്‍ മേ​ക്ക​തി​ല്‍ ദേ​വീ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി തു​ലാ​ഭാ​രം ന​ട​ത്തി.
ഞാ​യ​റാ​ഴ്ച 9.30 ഓ​ടെ​യാ​ണ് ഭാ​ര്യ ല​ത​യോ​ടൊ​പ്പം ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. ഇ​തി​ന് മു​മ്പ് ര​ണ്ട് പ്രാ​വ​ശ്യം ഇ​ദ്ദേ​ഹം ക്ഷേ​ത്ര​ത്തി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ലും അ​വി​ടെ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു.
ക​ട​ലും കാ​യ​ലി​നും മ​ധ്യേ സ്ഥി​തി ചെ​യ്യു​ന്ന കാ​ട്ടി​ല്‍ ദേ​വി​യു​ടെ സ​ന്നി​ധി​യി​ലെ​ത്തു​മ്പോ​ള്‍ മ​ന​സി​ന് ഒ​രാ​ശ്വാ​സം കി​ട്ടു​മെ​ന്ന് വി.​എം. സു​ധീ​ര​ന്‍ പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ല്‍ വ​ലം വെ​ച്ച​തി​ന് ശേ​ഷം ഭാ​ര്യ ശ്രീ​കോ​വി​ലി​ല്‍ നി​ന്നും പൂ​ജി​ച്ച മ​ണി ആ​ലി​ല്‍ കെ​ട്ടു​ക​യും ചെ​യ്തു.
തു​ട​ര്‍​ന്ന് പ​ഞ്ചാ​സാ​ര ഉ​പോ​യോ​ഗി​ച്ച് വി.​എം. സു​ധീ​ര​ന്‍ തു​ലാ​ഭാ​ര​വും ന​ട​ത്തി. കോ​ഞ്ചി​രി​ല്‍ ഷം​സു​ദീ​ന്‍, സൂ​ര​ജ് ര​വി, സ​ന്തോ​ഷ് തു​പ്പാ​ശേ​രി, പൊ​ന്മ​ന നി​ശാ​ന്ത്, പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ന്‍, സ​ലിം കു​മാ​ര്‍, പ്ര​ശാ​ന്ത്, മോ​ഹ​ന്‍​കു​മാ​ര്‍, പ്ര​ഭു​കു​മാ​ര്‍, ബി​നോ​യി എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ട് മ​ണി​ക്കൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ചി​ല​വി​ഴി​ച്ച ശേ​ഷ​മാ​ണ് വി.​എം.​സു​ധീ​ര​നും കു​ടും​ബ​വും മ​ട​ങ്ങി​യ​ത്.