കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ടു​ത്ത ചൂ​ട്; കൃ​ഷി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി
Sunday, March 17, 2019 10:49 PM IST
പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ചൂ​ടു വ​ർ​ധി​ച്ച​തി​നെ​തു​ട​ർ​ന്ന് കൃ​ഷി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി.
പു​ന​ലൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 40 ഡി​ഗ്രി വ​രെ ചൂ​ട് വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് കൃ​ഷി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങാ​ൻ തു​ട​ങ്ങി​യ​ത്. കി​ണ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള ജ​ലാ​ശ​യ​ങ്ങ​ൾ വ​റ്റി​വ​ര​ളു​ക​യാ​ണ്.
വേ​ന​ൽ ക​ടു​ത്ത​തോ​ടെ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ നി​ർ​മ്മാ​ണ​മേ​ഖ​ല​യി​ലെ ജോ​ലി​ക​ളും നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്‌. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ സൂ​ര്യാ​ഘാ​ത​ത്തി​നു​ള​ള സാ​ധ്യ​ത​യും വ​ർ​ധി​ച്ച​താ​യാ​ണ് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്.
നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​യ്ക്കാ​നും മു​ന്ന​റി​യി​പ്പ് ന​ൽ​കി വ​രു​ന്നു​ണ്ട്‌. ചൂ​ടു​വ​ർ​ധി​ച്ച​തോ​ടെ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള​ള​ത്. ക​ല്ല​ട​യാ​റ്റി​ലും ജ​ല​നി​ര​പ്പു കു​റ​ഞ്ഞി​ട്ടു​ണ്ട്. തെ​ന്മ​ല ഡാ​മും വ​റ്റി​വ​ര​ളു​ക​യാ​ണ്.

ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു

കൊല്ലം: കൊ​ല്ലം താ​ലൂ​ക്കി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് 5000 ലി​റ്റ​റി​ന്റെ ടാ​ങ്കും മോ​ട്ടോ​റും ഘ​ടി​പ്പി​ച്ച ലോ​റി ഉ​ട​മ​ക​ളി​ല്‍ നി​ന്നും ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. 23 വ​രെ സ​മ​ര്‍​പ്പി​ക്കാം.
കൊ​ല്ലം താ​ലൂ​ക്കി​ല്‍ വ​ര​ള്‍​ച്ച കാ​ല​യ​ള​വി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ ജി.​പി.​എ​സ് ഘ​ടി​പ്പി​ക്കു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. മാ​ര്‍​ച്ച് 23 വ​രെ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ല​ഭി​ക്കും.