ശ​ബ​രി​മ​ല വി​ശ്വാ​സി​ക​ളു​ടെ മ​ന​സ് ഇ​ട​തു​പ​ക്ഷ​ത്തി​ന് എ​തി​രെ​ന്ന്
Sunday, March 17, 2019 11:50 PM IST
കൊ​ല്ലം: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍ വി​ശ്വാ​സി​ക​ളു​ടെ മ​ന​സി​ല്‍ വ​ലി​യ മു​റി​വാ​ണ് എ​ല്‍​പ്പി​ച്ച​തെ​ന്നും അ​തി​നാ​ല്‍ വി​ശ്വാ​സ​സ​മൂ​ഹം ഇ​ട​തു​പ​ക്ഷ​ത്തി​ന് എ​തി​രാ​യി ചി​ന്തി​ക്കു​മെ​ന്നും കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു അ​ഭി​പ്രാ​യ​പ്പെ​ട്ടു.
നൂ​റ്റാ​ണ്ടു​ക​ളു​ടെ വി​ശ്വാ​സ പാ​ര​മ്പ​ര്യ​മു​ള്ള ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും നി​ല​നി​ര്‍​ത്താ​ന്‍ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ള്‍ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന് പു​ന​ര്‍​ചി​ന്ത​നം ന​ട​ത്തേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മാ​വേ​ലി​ക്ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്ന​തി​നാ​യി കോ​ണ്‍​ഗ്ര​സ് കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി വ​രു​ന്ന വി​ക​സ​ന സ​ന്ദേ​ശ യാ​ത്ര​യു​ടെ ര​ണ്ടാം ദി​വ​സ​ത്തെ ഉ​ദ്ഘാ​ട​നം അ​മ്പ​ല​പ്പു​റം ജം​ഗ്ഷ​നി​ല്‍ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​മ്പ​ല​പ്പു​റം ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജ​യ​ന്‍, ജാ​ഥാ ക്യാ​പ്റ്റ​ന്‍ ഒ.​രാ​ജ​ന്‍, ക​ണ്ണാ​ട്ട് ര​വി, കോ​ട്ടാ​ത്ത​ല വി​ജ​യ​ന്‍ പി​ള്ള, ആ​റ്റു​വാ​ശേ​രി തു​ള​സി​ധ​ര​ന്‍, ക​ല​യ​പു​രം ശി​വ​ന്‍​പി​ള്ള, തോ​മ​സ് പ​ണി​ക്ക​ര്‍, രാ​ജ​ന്‍​ബാ​ബു, വി​ജ​യ​സേ​ന​ന്‍, ശോ​ഭാ പ്ര​ശാ​ന്ത്, ഷി​ബു അ​മ്പ​ല​പ്പു​റം, ജോ​ജോ അ​മ്പ​ല​പ്പു​റം, ഷീ​ബ ജോ​ജോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.