കെ​എ​സ്ആ​ര്‍ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് എ​സ്ഐയ്ക്ക് പ​രി​ക്ക്
Sunday, March 17, 2019 11:50 PM IST
കൊ​ട്ടാ​ര​ക്ക​ര : കെ​എ​സ്ആ​ര്‍ടിസി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സും വാ​ഗ​ണ​ര്‍ കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന എ​സ്ഐയ്​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ത​ണ്ണി​ത്തോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ഭ​ര​ത​ന്നൂ​ര്‍ മ​ട​വൂ​ര്‍ കോ​ണം ശാ​ന്താ​ഭാ​വ​നി​ല്‍ പ്ര​ദീ​പ്‌ കു​മാ​ര്‍ (50) നാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏഴോടെ വാ​ള​കം പ​ന​വേ​ലി ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്ത് നി​ന്ന് കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര –മ​ല​യാ​റ്റൂ​ര്‍ സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സു​മാ​യി പ്ര​ദീ​പ്‌ കു​മാ​ര്‍ ഓ​ടി​ച്ചി​രു​ന്ന കാ​ര്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ എ​സ്ഐ​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു . ത​ല​യി​ല്‍ ശ​സ്ത്ര ക്രി​യ ക​ഴി​ഞ്ഞ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.