റബർ കർഷക സംഗമവും ടാപ്പേഴ്സ് ബാങ്ക് ഉദ്ഘാടനവും ഇന്ന്
Sunday, March 17, 2019 11:50 PM IST
ച​ണ്ണ​പ്പേ​ട്ട: റ​ബ​ർ ഉ​ല്പാ​ദ​ക സം​ഘം റ​ബ​ർ ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ റ​ബ​ർ ക​ർ​ഷ​ക സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. സം​ഘ​ത്തി​ൽ ആ​രം​ഭി​ച്ച റ​ബ​ർ ടാ​പ്പേ​ഴ്സ് ബാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ച​ണ്ണ​പ്പേ​ട്ട സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി റ​ബ​ർ ബോ​ർ​ഡ് ജോ​യി​ന്‍റ് ആ​ർ​പി​സി ഇ​ൻ​ചാ​ർ​ജ് പി. ​അ​ച്യു​ത​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ബാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ല​യ​മ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘം പ്ര​സി​ഡ​ന്‍റ് ഷാ​ജി മീ​ൻ​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ഇ​ല്ലി​ക്ക​ൽ, ലീ​ന തോ​മ​സ്, മോ​സ​സ് തോ​മ​സ്, ഒ. ​സാ​ബു, ഗോ​പ​കു​മാ​ർ, സി. ​ര​തീ​ഷ്, സി. ​ഏ​ബ്ര​ഹാം, ജെ​യിം​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.