തീപിടിത്തം: ഒ​രേ​ക്ക​റോ​ളം സ്ഥ​ലം ക​ത്തി ന​ശി​ച്ചു
Monday, March 18, 2019 12:40 AM IST
പോ​ത്ത​ൻ​കോ​ട്: അ​യി​രൂ​പ്പാ​റ കൊ​ടി​ക്കു​ന്നി​ൽ ഒ​രേ​ക്ക​റോ​ളം സ്ഥ​ലം ക​ത്തി​ന​ശി​ച്ചു.ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ കാ​ടു​പി​ടി​ച്ചു കി​ട​ന്ന പു​ല്ല്പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ടം അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.