കഴക്കൂട്ടത്ത് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോയി മ​ർ​ദി​ച്ചു
Monday, March 18, 2019 12:40 AM IST
ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ട​ത്ത് ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു.​
ക​ഴ​ക്കൂ​ട്ടം ക​രി​യി​ൽ സ്വ​ദേ​ശി​യാ​യ ഉ​ണ്ണി​ക്കുട്ട​നെ(24)​യാ​ണ് ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​ന് ത​ട്ടി​കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് അ​വ​ശനില യി​ലാ​ക്കി​യ ശേ​ഷം വ​ഴി​യി​ൽ ത​ള്ളി​യ​ത്.
മേ​നം​കു​ള​ത്തി​ന​ടു​ത്ത് വ​ച്ച് ഉ​ണ്ണി​ക്കുട്ട​നെ മ​ർ​ദി​ക്കു​ന്ന​തും ഭീ​ഷ​ണി​പ്പെ​ടു​ത്തി ബൈ​ക്കി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​കു​ന്ന​തു ക​ണ്ട് നാ​ട്ടു​കാ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ടം, ക​ഠി​നം​കു​ളം പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ യുവാവിനെ മ​ർ​ദി​ച്ച് ക​ണി​യാ​പു​രം മ​സ്താ​ൻ​മു​ക്കി​ന​ടു​ത്ത് ഉ​പേ​ക്ഷി​ച്ച് ഗു​ണ്ടാ​ത്ത​ല​വ​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
അ​വ​ശ​നാ​യ ഉ​ണ്ണി​ക്കുട്ട​നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഉ​ണ്ണി​ക്കുട്ട​ന്‍റെ പേ​രി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ​കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.