മാ​റ​ന​ല്ലൂ​ർ, മ​ല​യി​ൻ​കീ​ഴ്, വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കുടിവെ​ള്ളം കി​ട്ടു​ന്ന​ത് മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ
Monday, March 18, 2019 12:40 AM IST
കാ​ട്ടാ​ക്ക​ട : കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ മാ​റ​ന​ല്ലൂ​ർ, മ​ല​യി​ൻ​കീ​ഴ് , വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ളും പൈ​പ്പു​കു​റ്റി​ക​ളും ധാ​രാ​ളം ഉ​ണ്ടെ​ങ്കി​ലും വെ​ള്ളം കി​ട്ടു​ന്ന​ത് മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് കി​ട്ടു​ന്ന വെ​ള്ള​ം മ​ലി​ന​ജ​ല​വു​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
പോ​ങ്ങും​മൂ​ട്, ഊ​രു​ട്ട​മ്പ​ലം, ചീ​നി​വി​ള, അ​രു​മാ​ളൂ​ർ, ക​ണ്ട​ല, മാ​വു​വി​ള, മ​ല​യി​ൻ​കീ​ഴ്, ശാ​ന്തും​മൂ​ല, ആ​ൽ​ത്ത​റ, ക​രി​പ്പൂ​ര്, അ​ണ​പ്പാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തു​ന്ന​ത് നെ​യ്യാ​ർ അ​രു​വി​ക്ക​ര പ​മ്പ്് ഹൗ​സി​ൽ നി​ന്നാ​ണ്. അ​രു​വി​ക്ക​ര, പ​ന്നാ​വൂ​ർ ഭാ​ഗ​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്നു​വെ​ങ്കി​ലും ഇ​വി​ടെ വെ​ള്ളം എ​ത്തിക്കുന്ന​ത് അ​ധി​കൃ​ത​ർ​ക്ക് തോ​ന്നി​യ സ​മ​യ​ത്താ​ണ്.
ല​ക്ഷം വീ​ട് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തു​ന്ന​ത് മാ​സ​ത്തി​ലൊ​രി​ക്ക​ൽ. അ​ടു​ത്ത് ത​ന്നെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യുണ്ടെ​ങ്കി​ലും അ​വി​ടെ​യും കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ല.
പ​മ്പിം​ഗ് ത​ക​രാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം.​പു​തി​യ മോ​ട്ടോ​ർ ഉ​ട​ൻ എ​ത്തു​മെ​ന്നും അ​ത് എ​ത്തി​യാ​ൽ ക്ഷാ​മം തീ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ജ​ല​സ​മ്പ​ത്തു​ള്ള നി​ര​വ​ധി കു​ള​ങ്ങ​ൾ കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണെ​ന്നും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​ള​ങ്ങ​ൾ ന​വീ​ക​രി​ക്കാ​നോ അ​തി​ൽ നി​ന്നും വെ​ള്ളം പ​മ്പ് ചെ​യ്ത് വി​ത​ര​ണം ന​ട​ത്താ​നോ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.