സി​നി​മ​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ രം​ഗം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് ന​ട​പ്പാ​യി
Monday, March 18, 2019 12:40 AM IST
തി​രു​വ​ന​ന്ത​പു​രം: സി​നി​മ​ക​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​രം​ഗ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന വേ​ള​യി​ല്‍ "അ​തി​ക്ര​മം ശി​ക്ഷാ​ര്‍​ഹ​മാ​ണ്'​എ​ന്ന നി​യ​മ​പ​ര​മാ​യ മു​ന്ന​റി​യി​പ്പ് സ്ക്രീ​നി​ല്‍ കാ​ണി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് കേ​ന്ദ്ര വാ​ര്‍​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കി.
ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം പി. ​മോ​ഹ​ന​ദാ​സാ​ണ് സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ഫി​ലിം സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നും സാം​സ്കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്ന​ത്.
മും​ബൈ​യി​ലെ സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ഫി​ലിം സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ മു​ഖാ​ന്ത​രം വി​ഷ​യം കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്നു ഫി​ലിം സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ബോ​ര്‍​ഡ് റീ​ജ​ണ​ല്‍ ഓ​ഫീ​സ​ര്‍ ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​രു​ന്നു.
ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ ച​ല​ച്ചി​ത്ര, ടെ​ലി​വി​ഷ​ന്‍ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍​ക്കു അ​ടി​യ​ന്ത​ര നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി സാം​സ്കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി​യും ക​മ്മീ​ഷ​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സി​ഗ​ര​റ്റും മ​ദ്യ​വും ഉ​ള്‍​പ്പെ​ടു​ന്ന രം​ഗ​ങ്ങ​ള്‍ സി​നി​മ​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​മ്പോ​ള്‍ നി​യ​മ​ര​മാ​യ മു​ന്ന​റി​യി​പ്പ് കാ​ണി​ക്കു​ന്നു​ണ്ട്.
അ​തു​പോ​ലെ​യാ​ണ് സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ശി​ക്ഷാ​ര്‍​ഹ​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്.
സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ ഷെ​ഫി​ന്‍ ക​വ​ടി​യാ​ര്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.