പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടിയെ പീ​ഡ​ിപ്പിച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Monday, March 18, 2019 12:41 AM IST
ആ​ര്യ​നാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു യു​വാ​ക്ക​ളെ പോ​ക്സോ നി​യ​മ പ്ര​കാ​രം ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.സു​ബി​ൻ (21), കൃ​ഷ്ണ (29) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണെ​ന്നും ഒ​ന്നാം പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി ആ​ര്യ​നാ​ട് സി​ഐ അ​ജ​യ​നാ​ഥ് അ​റി​യി​ച്ചു. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്
യു​വാ​വി​ന് പ​രി​ക്ക്

പോ​ത്ത​ൻ​കോ​ട്: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പോ​ത്ത​ൻ​കോ​ട് കാ​വു​വി​ള അ​രു​ൺ നി​വാ​സി​ൽ അ​രു​ൺ കു​മാ​ർ (41)നാ​ണ് പ​രി​ക്കേ​റ്റ​ത്. തൈ​ക്കാ​ട് സ​മ​ന്വ​യ ന​ഗ​റി​ൽ വ​ച്ച് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി അ​രു​ണി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​രു​ണി​നെ ക​ന്യാ​കു​ള​ങ്ങ​ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ​ത്തി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.