വ്യാ​ജ ഐ​സ്ക്രീം വി​ൽ​പ്പ​ന വ്യാ​പ​ക​മാ​കു​ന്നു
Monday, March 18, 2019 12:41 AM IST
കോ​വ​ളം : അ​വ​ധി​ക്കാ​ലം മു​ന്നി​ൽ​ക്ക​ണ്ട് കോ​വ​ളം ബീ​ച്ചി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ്യാ​ജ ഐ​സ്ക്രീം വി​ല്പ​ന​വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി.
മീ​ൻ കേ​ടാ​കാ​തെ സൂ​ക്ഷി​ക്കു​ന്ന ഐ​സ്, മൈ​ദ,ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ സ​സ്യ എ​ണ്ണ, കാ​രം അ​ല്ലെ​ങ്കി​ൽ സോ​പ്പു​പൊ​ടി, പ​ഞ്ച​സാ​ര,കാ​ല​ഹ​ര​ണ​പ്പെ​ട്ട പാ​ൽ​പ്പൊ​ടി എ​ന്നി​വ​യാ​ണ് നി​ർ​മാ​ണ​ത്തി​നു പ​യോ​ഗി​ക്കു​ന്ന​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.​ഓ​രോ പ്ര​ദേ​ശ​ത്തും മു​റി​ക​ളോ ചെ​റി​യ വീ​ടു​ക​ളോ​വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് സം​ഘ​ങ്ങ​ൾ ഐ​സ്ക്രീം നി​ർ​മി​ക്കു​ന്ന​ത്. ഹൗ​വ്വാ ബീ​ച്ച്, പാ​ല​സ്ജം​ഗ്ഷ്ൻ,ഗ്രോ​വ് ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളാ​ണ് പ്ര​ധാ​ന വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ൾ. കു​ട്ടി​ക​ളു​ടെ​ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ഹ​ര​മാ​യ ഇ​ത്ത​രം വ്യാ​ജ ഐ​സ്ക്രീം​വി​ൽ​പ്പ​ന ബ​ന്ധ​പ്പെ​ട്ട​ അധി​കൃ​ത​ർ​ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.