ഗ്ലോ​ക്കോ​മ ബോ​ധ​വ​ത്ക​ര​ണ വാ​ക്ക​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു
Monday, March 18, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക ഗ്ലോ​ക്കോ​മ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ട്രി​വാ​ൻ​ഡ്രം ഒ​ഫ്ത്താ​ൽ​മി​ക് ക്ല​ബും കേ​ര​ള സൊ​സൈ​റ്റി ഓ​ഫ് ഒ​ഫ്താ​ൽ​മി​ക് സ​ർ​ജ​നും ചേ​ർ​ന്ന് ഗ്ലോ​ക്കോ​മ ബോ​ധ​വ​ൽ​ക്ക​ര​ണ വാ​ക്ക​ത്തണ്‍ സം​ഘ​ടി​പ്പി​ച്ചു. ക​വ​ടി​യാ​ർ സ്ക്വ​യ​റി​ൽ നി​ന്നും ആ​രം​ഭി​ച്ച വാ​ക്ക​ത്തണ്‍ ഗ​വ​ർ​ണ​ർ റി​ട്ട. ജ​സ്റ്റീ​സ് പി.​സ​ദാ​ശി​വം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. അ​ന്ധ​ത​യ്ക്കു കാ​ര​ണ​മാ​കു​ന്ന അ​സു​ഖ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യ ഗ്ലോ​ക്കോ​മ എ​ത്ര​യും നേ​ര​ത്തെ ക​ണ്ടു പി​ടി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ ബോ​ധ​വാ​ൻ​മാ​രാ​ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ഡോ. ​സു​ശീ​ല പ്ര​ഭാ​ക​ര​ൻ ഗ്ലോ​ക്കോ​മ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ട്രി​വാ​ൻ​ഡ്രം ഓ​ഫ്ത്താ​ൽ​മി​ക് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​റെ​യ്ച്ച​ൽ ജോ​സ്, സെ​ക്ര​ട്ട​റി ഡോ. ​ചി​ത്ര രാ​ഘ​വ​ൻ, ഗ​വ. ക​ണ്ണാ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​വി.​സ​ഹ​സ്ര​നാ​മം, ഐ​എം​എ ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ല​യി​ലെ മ​റ്റ് നേ​ത്ര രോ​ഗ വി​ദ​ഗ്ധ​ർ, പി​ജി വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളും വാ​ക്ക​ത്തോ​ണി​ൽ പ​ങ്കെ​ടു​ത്തു.