കോ​വ​ള​ത്ത് തി​ര​യി​ൽ​പ്പെ​ട്ട് പാ​റ​ക്കൂ​ട്ട​ത്തി​ൽ ത​ല​യി​ടി​ച്ച് വി​ദേ​ശി മ​രി​ച്ചു
Monday, March 18, 2019 12:43 AM IST
വി​ഴി​ഞ്ഞം: കോ​വ​ള​ത്ത് തി​ര​യി​ൽ​പ്പെ​ട്ട് പാ​റ​ക്കൂ​ട്ട​ത്തി​ൽ ത​ല​യി​ടി​ച്ച് വി​ദേ​ശി മ​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സ് ലി​ൻ​ഡ​ർ 11733 ജോ​ൺ​സ​ൺ റോ​ഡി​ൽ സ്റ്റീ​ഫ​ൻ വാ​ൾ​ട്ട് റി​ട്ച​ർ(73) ആ​ണ് മ​രി​ച്ച​ത്.
അ​മേ​രി​ക്ക​യി​ൽ നി​ന്ന് പ​തി​നെ​ട്ട് വ​ർ​ഷം മു​ന്പ് ഇ​ന്ത്യ​യി​ൽ എ​ത്തി ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ആ​ശ്ര​മ​വാ​സി​യാ​യ ഇ​യാ​ൾ ഇ​ന്ത്യ​ൻ പൗ​ര​ത്വ​വും സ്വീ​ക​രി​ച്ചി​രു​ന്നു.
യോ​ഗ, സി​ദ്ധ അ​ഭ്യാ​സി​ക​ളാ​യ ര​ണ്ട് സ​ന്യാ​സി​മാ​രോ​ടൊ​പ്പം തീ​ർ​ഥാ​ട​ന​ത്തി​നി​റ​ങ്ങി​ത്തി​രി​ച്ച റി​ട്ച​ർ കാ​ശി, രാ​മേ​ശ്വ​രം, മ​ധു​ര ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം നാ​ല് ദി​വ​സം മു​ൻ​പാ​ണ് കോ​വ​ള​ത്തി​ലെ​ത്തി​യ​ത്. പ​തി​വ് പോ​ലെ​യു​ള്ള ന​ട​ത്ത​ത്തി​ന് ശേ​ഷം എ​ട്ട​ര​യോ​ടെ ലൈ​റ്റ് ഹൗ​സ് ബി​ച്ചി​ലാ​ണ് ഇ​യാ​ൾ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.
നീ​ന്തു​ന്ന​തി​നി​ട​യി​ൽ വി​ല​ച്ചു കൊ​ണ്ടു​പോ​യ തി​ര​മാ​ല​ക​ൾ റി​ട്ച​റെ പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റ്റി.​ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ളെ ലൈ​ഫ് ഗാ​ർ​ഡു​മാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ക​ര​ക്കെ​ത്തി​ച്ചു.​
തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ​ക്കാ​ര​നാ​യി മ​രി​ക്കു​ന്ന ത​ന്നെ കേ​ര​ള​ത്തി​ൽ സം​സ്ക​രി​ച്ച ശേ​ഷം ചി​താ​ഭ​സ്മം ഗം​ഗ​യി​ൽ ഒ​ഴു​ക്ക​ണ​മെ​ന്ന് വി​ൽ​പ​ത്രം ത​യാ​റാ​ക്കി​യ​താ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ മൊ​ഴി ന​ൽ​കി​യെ​ന്ന് കോ​വ​ളം പോ​ലീ​സ് അ​റി​യി​ച്ചു.
മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​മേ​രി​ക്ക​ൻ എം​ബ​സി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ മൃ​ത​ദേ​ഹം കേ​ര​ള​ത്തി​ൽ സം​സ്ക​രി​ക്കും.