ബൈ​ക്ക​പ​ക​ട​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​യും കാൽനടയാത്രികനായ വ​യോ​ധി​ക​നും മ​രി​ച്ചു
Monday, March 18, 2019 10:16 PM IST
പ​റ​വൂ​ർ: മെ​ഡി​ക്ക​ൽ അ​വ​ധി​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​ൻ പോ​യ വി​ദ്യാ​ർ​ഥി​യു​ടെ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​യും കാ​ൽ​ന​ട​യാ​ത്രി​ക​നാ​യ വ​യോ​ധി​ക​നും മ​രി​ച്ചു. മ​ന​യ്ക്ക​പ്പ​ടി മാ​താ കോ​ള​ജ് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ ര​ണ്ടാം വ​ർ​ഷ ഓ​ട്ടോ​മൊ​ബൈ​ൽ ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി എ. ​അ​ഭി​ഷേ​ക് (19), മാ​ഞ്ഞാ​ലി തേ​ക്കും​കാ​ട്ടി​ൽ സു​ഗു​ണ​ൻ (72) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.15നു ​പ​റ​വൂ​ർ-​മാ​ഞ്ഞാ​ലി റൂ​ട്ടി​ൽ മാ​ക്ക​നാ​യി​ക്കു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ അ​ഭി​ഷേ​കി​ന്‍റെ അ​മ്മ ഗം​ഗ കോ​ള​ജി​ലെ​ത്തി​യി​രു​ന്നു. അ​മ്മ​യെ കോ​ള​ജി​ൽ ഇ​രു​ത്തി​യ ശേ​ഷം മെ​ഡി​ക്ക​ൽ അ​വ​ധി​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​ൻ സു​ഹൃ​ത്തി​ന്‍റെ ബൈ​ക്കു​മാ​യാ​ണ് അ​ഭി​ഷേ​ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​ത്.

വ​ഴി​മ​ധ്യേ മ​ക്ക​നാ​യി​യി​ൽ വ​ച്ചു റോ​ഡ് മു​റി​ച്ചു ക​ട​ന്ന സു​ഗു​ണ​ന്‍റെ മേ​ൽ അ​ഭി​ഷേ​കി​ന്‍റെ ബൈ​ക്ക് ഇ​ടി​ച്ചു. തു​ട​ർ​ന്നു മ​റ്റൊ​രു വാ​ഹ​ന​ത്തി​ലും ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കി​ൽ​നി​ന്ന് അ​ഭി​ഷേ​ക് തെ​റി​ച്ചു വീ​ണു. വീ​ഴ്ച്ച​യി​ൽ റോ​ഡി​നു സ​മീ​പ​ത്തു വ​ച്ചി​രു​ന്ന മ​റ്റൊ​രു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ത​ല​യി​ടി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം കൊ​ല്ല​ത്തേ​ക്കു കൊ​ണ്ടു​പോ​കും. കൊ​ല്ലം ന​ല്ലി​ള പ​ണ​യി​ൽ വീ​ട്ടി​ൽ അ​ജ​യ് ആ​ണ് പി​താ​വ്. സ​ഹോ​ദ​ര​ൻ: വി​ഷ്ണു (ഡി​ഗ്രി വി​ദ്യാ​ർ​ഥി).

അ​പ​ക​ട​ത്തി​ൽ വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞ് ആ​ന്ത​രാ​വ​യ​വ​ങ്ങ​ളി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വ​മാ​ണ് സു​ഗു​ണ​ന്‍റെ മ​ര​ണ​കാ​ര​ണം. ആ​ദ്യം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പി​ന്നീ​ടു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: അ​ജി​ത. മ​ക്ക​ൾ: സ​രി​ത, സ​ബി​ത. മ​രു​മ​ക്ക​ൾ: നി​തീ​ഷ്, സു​ജീ​ഷ്.